താൾ:Pradhama chikilsthsa 1917.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

53

കഴുത്തിന് കീഴ്ഭാഗത്തുള്ള നാഡി ( SUB-ELAVIAN ARTERY) അമർത്തേണ്ടുവിധം കണ്ഠനാഡി പുറപ്പെടുന്ന സ്ഥാനത്തു നിന്നു തന്നെ വേറൊരു നാഡി പുറപ്പെടുന്നുണ്ട് .ഇതിന്നു അധ;കണ്ടനാഡി എന്നു പേർ .അതു കൊണ്ഠാസ്ഥിക്ക് പിന്നിൽ പുറത്തുക്കുന്ന വാരിയെല്ലുകളിൽ ആദ്യത്തേതിൽ ഇടയിൽ കയറി കക്ഷത്തിന്നുള്ളിൽ പ്രവേശിക്കുന്നു .ഈ നാഡി അമർത്തുന്നവിധം രോഗിയുടെ പിന്നിൽ നിന്നും കണ്ഠാസ്ഥിയുടെ മദ്ധ്യഭാഗത്തിനു പിന്നിൽ ഒന്നാം വാരിയ്യെല്ലോടായിട്ടു പെരുവിരൽ കൊണ്ടു ദൃഢമായി അമർത്തേണം .ഈ അമർച്ച നല്ല ഊക്കോടെ കൂടി വേണം .രോഗിയുടെ വലത്തുഭാഗം അമർത്തുംപോൾ ഇടത്തേ കൈയും ഇടത്തേഭാഗം അമർത്തുംപോൾ വലത്തേ കൈയും ആണ് ഉപയോഗിക്കേണ്ടത് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/70&oldid=166950" എന്ന താളിൽനിന്ന് ശേഖരിച്ചത്