താൾ:Prabhandha Manjari 1911.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്മുടെ കൃഷിപരിഷ്കരണം ൧൩൧

ശേഷം, ധനുമാസത്തിലൊ മകരമാസത്തിന്റെ ആദ്യത്തിലോ വിതയ്ക്കണം. രണ്ടുമാസം ‌കൊണ്ട് അതു വളൎന്നു പൂത്തുതുടങ്ങും. അപ്പോൾ അതിനെ ഉഴുതു മണ്ണിനടിയിലാക്കണം. മണൽനിലങ്ങളിൽ പച്ചിലവളത്തിനായി മുതിര കൃഷിചെയ്യുന്നതു നല്ലതാണ്. ആണ്ടിൽ രണ്ടുപൂവു കൃഷിചെയ്യുന്ന നിലങ്ങളിൽ വേറൊരു ധാന്യംകൂടി കൃഷിചെയ്യുന്നതിന്ന് എല്ലായ്പോഴും തരമില്ലെന്നുവന്നേക്കാം. എന്നാൽ കരയിൽ വേണ്ട സൗകൎയ്യമുള്ളതുകൊണ്ടു കഴിയുന്നിടത്തോളം ഈ കൃഷിചെയ്തു പച്ചിലവളമവിടെ ഇടേണ്ടതാണ്.

ഇനി നമുക്ക് ഇവിടെ വിളവുകളുടെ കാൎയ്യത്തെപറ്റി ആലോചിക്കാം. നമ്മുടെ വിളവുകളിൽ അനേകം ദോഷങ്ങളുണ്ട്. ഒന്നാമത് നാം ശരിയായ വിധത്തിൽ വിളവു മാറ്റുന്നില്ല. മണ്ണിലുള്ള സാധനങ്ങളെ ശരിയാകുംവണ്ണം ധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലേക്കു, വിളവുമാറ്റൽ അത്യാവശ്യമാണ്. ചെടിയുടെ വളൎച്ചയ്ക്ക് ആവശ്യമുള്ള ആഹാരസാധനങ്ങളുടെ തുക, ചെടിയുടെ സ്വഭാവത്തെ അനുസരിച്ചിരിക്കും. അരിവൎഗ്ഗത്തിലുൾപ്പെട്ട ധാന്യങ്ങൾക്കുരുചകുതം എന്ന സാധനം മറ്റെല്ലാറ്റിനേക്കാളും ആവശ്യമുണ്ട്. പയറുവൎഗ്ഗത്തിലുൾപ്പെട്ട ധാന്യങ്ങൾക്കു കുമ്മായത്തിന്റെ ആവശ്യകത മുമ്പിട്ടു നിൽക്കുന്നു. ഇതുപോലെ, ഓരോ വൎഗ്ഗത്തിലുള്ള ധാന്യങ്ങളുടെ സ്വഭാവം ഓരോ മാതിരിയാണ്. ഇതുകൊണ്ട് ആണ്ടോടാണ്ടു വിളവു മാറ്റിയെങ്കിൽ മാത്രമേ മണ്ണിലുള്ള സാധങ്ങൾ മുഴുവനും ചെടികൾ നല്ലവണ്ണം ഉപയോഗപ്പെടുത്തുകയുള്ളു. വിളവു മാറ്റുന്നതിന്റെ ഗുണം നമ്മുടെ കൃഷിക്കാൎക്കു തീരെ അറിവാൻ വയ്യാ എന്നു പറവാൻ പാടില്ല. വടക്കൻ താലുക്കുകളിൽ ചില സ്ഥലങ്ങളിൽ രണ്ടുപൂവ് നെല്ല്കൃഷി ചെയ്യുന്നതിനിടക്ക് എള്ളു വിതയ്ക്കുക പതിവുണ്ട്. അതുപോലെ ചെങ്കോട്ടയിൽ ഒരുനിലത്തിൽ ഒരാണ്ടിൽ പയറു വിതച്ചാൽ, അടുത്തയാണ്ടിൽ കടുകും, അതിനടുത്തയാണ്ടിൽ കൊത്തമല്ലി മുതലായ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/136&oldid=166574" എന്ന താളിൽനിന്ന് ശേഖരിച്ചത്