താൾ:Pingala.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനവജാതിയിൽ-മാനുഷികവർഗ്ഗത്തിൽ-
ഞാനഹോ ! ഭാഗ്യമേ ! ജാതയായി. 1040

145.നാലാശ വെൽകയാൽ ദൃപ്തമാം ലോഭത്തിൻ
ചേലാളും മേടയെയേതുഭൂവിൽ
സർവാശാ ജൈത്രിയാം ശാന്തിതൻ പുല്ക്കുടിൽ
ഖർവാതിഖർവമായ്ക്കണ്ടിടുന്നു :
ചന്ദനംപൂശട്ടെ ! ശസ്ത്രൗഘമെയ്യട്ടെ :
വന്നവർ വന്നവർ: ഒപ്പം രണ്ടും
ഏല്ക്കുവാൻ ശീലിച്ച ഹൃത്തുള്ള മക്കളെ
മേല്ക്കുമേലേതൂഴി പെറ്റിടുന്നു :
വിശ്വത്തെത്തന്നിലും വിശ്വത്തിൽതന്നെയും
ശശ്വത്തായ് കാട്ടുമാറേതു ഭൂമി 1050

അദ്ധ്യാത്മജ്ഞാനമാമത്യാശ്ചർയ്യാഞ്ജനം
നിത്യവും ലോകത്തിൻ ദൃക്കിൽ തേയ്പൂ :
ആ നൃശംസ്യാകല്പം മാനസം : യാതൊന്നി-
ലാനുകൂല്യാകല്പം ലോചനാന്തം :
ദേഹിക്കു സത്യാലങ്കാരം തൻ ജിഹ്വാഗ്രം :
ലോകോപകാരാലങ്കാരം പാണി :-
അഞ്ജലി കൂപ്പുന്നേൻ !- അമ്മട്ടിൽ ശോഭിപ്പോ-
ളെൻ ജനയിത്രിയാൾ ഭാരതോർവി :
ഔപനിഷദോക്തിസന്താനവല്ലികൾ-
ക്കൗപമ്യമില്ലത്തോരാരാമോർവ്വി. 1060

146.ഈ മൃതസഞ്ജീവിന്യൗഷധിത്തോട്ടത്തി-
ലീമട്ടിൽ സംപ്രാപ്തയായവൾ ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/55&oldid=166521" എന്ന താളിൽനിന്ന് ശേഖരിച്ചത്