താൾ:Pingala.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോഹിപ്പു കാമുകർ മേദസ്സിൽ ഞങ്ങളോ
ലോഹത്തിൽ-ഹിരമാമിങ്ഗാലത്തിൽ !

പാവകൻതൻ മുന്നിൽ പാണിതൻപാണിയോ-
ടേവന്നു ചേർക്കുവാൻ യോഗമുണ്ടായ് :
ആയവനാരെങ്കുലെ,ന്തവന്നാകെത്തൻ
കായവും പ്രാണനും തീറുനൽകി :

സന്താന സൽഫലം ദാമ്പാത്യധർമ്മാം
സന്താനശാഖിയിൽനിന്നു നേടി :
തൻപതി , തൻധനം , തൻബലം , തൻഗതി.
തൻപരദൈവതമെന്നു തേറി :
സാവിത്രിതൊട്ടുള്ള സാദ്ധ്വികൾ പോയോരു
പാവനരഥ്യയിൽ പാദം വയ്പോർ :
ഹ്രീമുഖ്യഭൂഷമാർ;ആപ്യാർത്ഥം-ഐഹിക-
മാമുഷ്മികം-രണ്ടു, മാണ്ടുകൊൾവോർ :
ആനന്ദമഗ്നമാ ,രാതിഥ്യവ്യഗ്രമാർ :
മാനവീജിവിതമാർമ്മികമാർ : 700

സ്വച്ഛന്ദനിദ്രമാർ: സ്വർദ്ധുനിശുദ്ധമാർ ;
നിശ്ചലചിത്തമാർ നിസ്പൃഹമാർ :-
ധന്യമാർ-ധന്യമാർ-ആ ദ്വിതിയാശ്രമ-
പുണ്യപതാകകൾ ഭ്രരമമാർ

93.അക്കുലനാരികൾ ബാഹ്യാന്തഃസ്വച്ഛകൾ
ചൊൽക്കൊള്ളും ശാരദനിമ്നഗകൾ :
ഇന്നൊരു നൂറുപേർ ഭർത്താക്കൾ ഞങ്ങൾക്കു :
പിന്നെയോ, പേണുവാനേകനറ്റോർ.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/39&oldid=166503" എന്ന താളിൽനിന്ന് ശേഖരിച്ചത്