താൾ:Pingala.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിത്തവും വൃത്തവും പ്രാണനും ശ്രേയസ്സു -
മൊത്തുണ്ണുന്നീലല്ലോ വേശ്യപോലെ

31.ഐഹികപാരത്രികാഭ്യദയാർഗ്ഗളം
ദേഹിക്കു തൽസകൃച്ചിന്തപോലും: 200

എങ്കിലും മാനുഷമാനസമർക്കട-
മെങ്ങെത്തി നോക്കിടോല്ല , ങ്ങേ ചാടു !
കാഞ്ഞിരം കല്പദ്രു ഖദ്യോതം തീക്കനൽ:
പാഞ്ഞിടുമിമ്മട്ടതങ്ങുമിങ്ങും.
കത്തുന്ന ചെന്തീ താൻ കൈനാറിപ്പൂക്കുല
ചിത്രപതങ്ഗത്തിൻ ദൃഷ്ടിയിങ്കൽ :
ചർമ്മത്തിന്നപ്പുറം സഞ്ചരിപ്പീലതു
നന്മയും തിന്മയും നിർണ്ണയിപ്പാൻ.

32.നമ്മൾക്കു നമ്മൾതാനേറ്റവുമജ്ഞാത-
രമ്മട്ടിലുള്ളോരിപ്പാരിടത്തിൽ 210
രൂപത്തിലാരുതാൻ മോഹിച്ചു കില്ബിഷ-
കൂപത്തിൽ വീഴ്വീല കീഴ്ക്കാംതൂക്കായ് !

IX

33.എന്തിന്നു വിസ്താരം ? താന്തോന്നി താരമ്പൻ
പന്തിക്കു വീശിനോരാവലയിൽ ,
സമ്പ്രാപ്തർ സമ്പ്രാപ്തർ വീഴ്കയായ് മന്നിലേ-
ത്തമ്പ്രാക്കൾതൊട്ടെഴും പ്രാക്കളെല്ലാം !
ഓരോരോ ശാശ്വതസന്മാർഗ്ഗസേതുക്കൾ
പാരിതിൽ പണ്ടുള്ളോർ തീർത്തതെല്ലാം.

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/17&oldid=166479" എന്ന താളിൽനിന്ന് ശേഖരിച്ചത്