താൾ:Pingala.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

11.അങ്ങെത്ര കല്ലിലും മുള്ളിലും കാൽവെച്ചു
ഞങ്ങൾക്കു നേർവഴി കാട്ടിത്തന്നു !
തെല്ലങ്ങേശ്‌ശുഭ്രമാമുൾപ്പുവിളക്കീല
വെള്ളിക്കുന്നമ്മാനമാടിയോനും !
എന്തോന്നിൻ സിദ്ധിയാലെന്നമ്മ കത്തുന്ന
ചെന്തിയും ചന്ദനച്ചാറായ് മാറ്റി:--
തൃപ്പാദം കൂപ്പുന്നേൻ ദേവി ! ഞാൻ:- ഇപ്പാരി-
ലപ്പാതിവ്രത്യമേ വെല്‌വുതാക:

12.അമ്മതാൻ-അമ്മതാൻ സ്വർണ്ണദിശുദ്ധയാ-
മിമ്മഹീദേവിയാൾക്കേകപുത്രി !
മാതാവേ ! വെന്നാലും മൽപരദേവതേ !
നിതാനൊരാദർശം ഞങ്ങൾക്കെല്ലാം

IV

13.അത്രിതൻ പത്നിയുമത്യന്തം മാനിച്ചോ-
രദ്ദേവി സീതതൻ ജന്മഭൂമി :-
ആർക്കുതാൻ വാഴ്ത്തിടാമായതിൻ പണ്ടത്തേ-
ശ്ലാഘൈകശ്ലാഘ്യമാം സച്ചരിത്രം !

14.ആജനകാഭിധയ്ക്കാശ്രയിഭൂതനാം
രാഡർഷിസത്തമൻ, ജീവമുക്തൻ ,
പ്രാജ്ഞൻ, പണ്ടേതൊരു ദേശത്തെപ്പാലിച്ചാൻ
യാജ്ഞവൽക്യോദ്ദാലകാദിസേവ്യൻ
മോക്ഷാദ്ധ്വകൌമുദി , മുഗ്ദ്ധാങ്ഗിരൂപയാം
സാക്ഷാദുപനിഷദ്ദേവി , ഗാർഗ്ഗി ,

"https://ml.wikisource.org/w/index.php?title=താൾ:Pingala.djvu/11&oldid=166473" എന്ന താളിൽനിന്ന് ശേഖരിച്ചത്