താൾ:Pattukal vol-2 1927.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72 പാട്ടുകൾ

മതിമോദമിരുത്തി വഴിപോലെ കൃതകൃത്യനെന്നോർത്തു മഹീപതി കുതുകേന കുശലങ്ങൾ ചോദിച്ചു അതുകേട്ടു തെളിഞ്ഞു ഭഗവാനും ധൃതരാഷ്ട്രനോടേവമരുൾ ചെയ്തു താതസോദരി തന്നേയും വന്ദിച്ചു പ്രീതനായിട്ടു നാളെ ഞാൻ വന്നിങ്ങു ജ്ഞാനിയാകുന്ന പാർത്ഥന്റെ വാഞ്ഛിതം നീതിയോടെ ഭവാനോടു ചൊല്ലിടാം എന്നീവണ്ണമരുൾചെയ്തു വേഗേന പന്നഗാസനൻതാനുമെഴുന്നെള്ളി ഖിന്നത പൂണ്ടു വാഴുന്ന കുന്തിയെ വന്ദനം ചെയ്തു നിന്നോരനന്തരം സുന്ദരാകൃതി പൂണ്ട മുകുന്ദന്റെ ചന്ദ്രബിംബത്തോടൊത്ത തിരുമുഖം നന്ദിയോടവൾ കണ്ടു സുഖം പൂണ്ടു മന്ദഭാവേന ചൊല്ലിത്തുടങ്ങിനാൾ ഇന്ദിരാപതേ നാഥ ഭവാനെന്റെ നന്ദനന്മാരെ രക്ഷിച്ചുകൊള്ളുക നിന്നുടെ കൃപയുണ്ടെന്നുറച്ചു ഞാൻ വന്നതെല്ലാം സഹിച്ചു വസിക്കുന്നു ദുർന്നയംകൊണ്ടു പണ്ടു സുയോധനൻ എന്നുടെ സുതന്മാരേയും വഞ്ചിച്ചു നിന്ദിച്ചമ്പോടു കാട്ടിലയച്ചതും

സിന്ദരാകൃതേ നീയുമറിഞ്ഞല്ലൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/78&oldid=166462" എന്ന താളിൽനിന്ന് ശേഖരിച്ചത്