താൾ:Pattukal vol-2 1927.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശങ്കരന്റെ രൂപഭേദപ്രൌഢിലീലാചരിതം ഞാൻ എങ്കിലിപ്പോളുരചെയാം കേട്ടുകൊണ്ടാലും--- അർജ്ജുനൻ പണ്ടൊരുകാലം ശങ്കരനെ തപം ചെയ്തു അത്ഭുതമാം പാശുപതം ലഭിപ്പാനായി മന്ദരമാം പർവ്വതത്തിൻ മൂലഭാഗേ ചെന്നുകുടി സുന്ദരനാം പാണ്ഡുപുത്രൻ വസിയ്ക്കും കാലം ഉഗ്രമായ തപംകൊണ്ടു ലോകമെല്ലാം ഭയപ്പെട്ടു വ്യഗ്രഭാഗങ്ങെ പൂണ്ടു ദേവരാജാവും അർജ്ജൂനന്റെ തപോവിഘ്നം വരുത്തുവാനിന്ദ്രനപ്പോൾ അപ്സരസ്ത്രികളെപ്പാടെ യാത്രയുമാക്കി സുന്ദരിമാരതുകാലം ചെന്നു പാണ്ഡുതനയന്റെ മുന്നിൽനിന്നു വിലാസങ്ങൾ പലതും ചെയ്തു പാട്ടുപാടിക്കളിയ്ക്കുയും പാണിതാളം പിടിയ്ക്കുയു- മാട്ടമോരോവിധം കാട്ടി ഫലിപ്പിയ്ക്കയും ചന്ദനവും പനിനീരും കോരിവാരിത്തളിയ്ക്കുയും ചന്ദ്രബിംബമിളകുമ്പോളിന്ദിശാപാടി എന്നുവേണ്ട പലഘോഷം സുന്ദരിമാർ പ്രയോഗിച്ചു ഒന്നുകൊണ്ടുമിളകീല പാണ്ഡവവീരൻ പാട്ടുകൊണ്ടും ഫലിച്ചില്ലാ കൂത്തുകൊണ്ടും ഫലിച്ചില്ലാ പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി നാരിമാരും കൂട്ടമെല്ലാം നാണവും കെട്ടങ്ങുമാറി നാണിഭത്തിന്നന്നുതൊട്ടു കുറവും വന്നു അർജ്ജുനൻറ തപോവീര്യയ്യംകൊണ്ടു പാരം ബുദ്ധിമുട്ടി അഷ്ടലോകാധിപന്മാരും മാമുനിമാരും

ദേവരാജൻമുതലായ ദേവവൃന്ദം പുറപ്പെട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/57&oldid=166442" എന്ന താളിൽനിന്ന് ശേഖരിച്ചത്