താൾ:Pattukal vol-2 1927.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 പാട്ടുകൾ

 സത്യം പത്മപത്രാക്ഷിയും ചെറ്റകത്തോടു
 ചെന്നു കേറുന്നതും  കണ്ടു  പിന്നെയുളള വിയ്മയങ്ങൾ
 പന്നഗനാഥനും വാഴ്ത്തിക്കൂട  ചെഞ്ചമ്മെ
 ഇപ്രകാരം പത്നിതന്റെ മംഗലവാണികൾ  കേട്ടു
 വിപ്രനേറ്റം പ്രസാദിച്ചിട്ടിങ്ങിനെ  ചൊന്നാൻ
 കാമക്രോധലോഭമോഹമഹംകാരമദഡംഭം
 താമിസ്രമത്സരം പൈശൂന്യത്തിലഞ്ജാനം
 സാധുക്കളെപ്പരിപാലിച്ചാധികളഞ്ഞാകിലാർക്കു-
 മാധാരഭൂതനാം  കൃഷ്ണനെന്നറിഞ്ഞാലും
 ബോധരൂപാത്മകൻതന്റെ  പാദഭക്തികൊണ്ടു ദുഖഃ
 വാരിധിയെക്കടക്കുന്നു  സമചിത്തന്മാർ
 വാമദേവവിരിഞ്ചാദിവാനവർ  യോഗീവൃന്ദങ്ങൾ
 കാമദശ്രീകൃഷ്ണപദം ഭജിച്ചിരിപ്പു
 താമരപ്പൂവിൽ  പിറന്നകോമള പെണ്മണിയാൾതൻ
 വാർമൂലക്കോരകം  പൂണ്ടു  പുരുഷോത്തമൻ
 ദേവ ദേവ ജഗന്നാഥൻ കേവലം ജ്യോതിസ്സ്വരൂപൻ
 ദേവകീപുത്രൻ  ശ്രീവാസുദേവൻ  മുകുന്ദൻ
 ശ്രീരമണൻ ശ്രീധരൻ ശ്രീനീലകണ്ഠപ്രിയൻ ശൌരി
 ക്ഷീരസലിലേ ഭുജംഗതല്പേ ശയിച്ചോൻ
 കേശവൻ ഗോവിന്ദൻ  മധുസൂദന കൈടഭാന്തകൻ
 ക്ലേശപാശവിനാശനൻ  കേശിമഥനൻ
 അച്യുതനനന്തനമൃതാനന്ദൻ  വിദ്യാവിനോദൻ
 സച്ചിൽ ബ്രഹ്മാഖ്യൻ സകലലോകൈകനാഥൻ
 നിശ്ചലൻ നിഷ്കളൻ  നിത്യൻ നിർവ്വികല്പൻ ജനാർദ്ദനൻ

സ്വാത്മവരപ്രദൻ നിഗമനിച്ചേദ്യൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/52&oldid=166435" എന്ന താളിൽനിന്ന് ശേഖരിച്ചത്