താൾ:Pattukal vol-2 1927.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

423

ഭീമൻകഥ

ഊണിനു കോപ്പിട്ടു ഭീമൻ ഓരോന്നെ ചൊല്ലി വിഴുങ്ങും പിണ്ഡം നെഞ്ചിലിരുന്നൊരു ദണ്ഡം വേണം നിനക്കെങ്കിൽ വാടാ ബാഹു- കൊണ്ടുടൻ നീട്ടിവലിച്ചു പിന്നെയും പിണ്ഡമെടുത്തു ഭീമൻ കാട്ടി വലിച്ചു വിഴുങ്ങും കണ്ടു സഹിയാഞ്ഞരക്കൻ കട- ക്കണ്ണും കടുക്കെച്ചുവത്തി പല്ലും കടിച്ചവൻ ചൊല്ലിയവൻ മെല്ലെന്നു നിന്നുര ചെയ്തു ധിക്കാരമെല്ലാം നിനക്കങ്ങൊരു സൽക്കാരമെന്നറിയേണം ഇന്നു ഞാനുണ്ണുന്നകൊണ്ടു ഒരു ഖേദം നിനക്കുള്ളിൽ വേണ്ടാ നിയ്യെന്നെക്കൊന്നു ഭുജിച്ചാൽ പിന്നെ നിന്നുള്ളിലാകുമിതെല്ലാം എന്നു പറഞ്ഞതു കേട്ടു ബകൻ കുന്നിൻ ശകലങ്ങൾകൊണ്ടു വേറുവിടാതെയരക്കൻ മെല്ലെ ഏറു തുടങ്ങിയനേരം ഏറുകളൊക്കെത്തടുത്തു ഭീമൻ ഊണു കഴിഞ്ഞെഴുന്നേറ്റു വേറു വിടാതെയരക്കൻ വൃക്ഷം

ചെന്നിലാ ഊരിപ്പറിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/425&oldid=166341" എന്ന താളിൽനിന്ന് ശേഖരിച്ചത്