താൾ:Pattukal vol-2 1927.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സന്താനഗോപാലം
367


<poem> പുഞ്ചിരിയാകും തളിരും നിലാവുകൾ തഞ്ചും കടാക്ഷവും തൂകിത്തൂകി സുന്ദരന്മാരരോടു ഗോവിന്ദൻ മന്ദമാംവണ്ണമരുളിച്ചെയ്തു കീർത്തികളൊക്കവേ കേട്ടു പതുക്കവേ മൂർത്തികൾ കാണ്മതിന്നാശയുണ്ടായ് എന്നതു കാരണം ഭൂമീസുരേന്ദ്രൻെറ നന്ദനന്മാരെ ഞാൻ കൊണ്ടുപോന്നു എന്നാലിരുവരുമൊന്നിച്ചവിടേയ്ക്കു വന്നീടുമെന്നു നമുക്കു ഭാവം ധാത്രീസുരേന്ദ്രൻെറ പത്തു സുതന്മാരു- മത്ര വളരുന്നു ജാതമോദം അച്ഛനെന്നുണ്ണികൾ നമ്മെ വിളിക്കുന്നു അമ്മയെന്നബുജപുത്രിയേയും ഇച്ഛയ്ക്കു ചേരുന്നതെല്ലാം കൊടുക്കുന്നു ഇച്ഛയോടെ ഞാൻ വളർത്തീടുന്നു എന്നാലിവരെയും കൊണ്ടങ്ങു പോയാലും നന്നായനുഗ്രഹിച്ചീടുമെന്നാൽ പ്രാണിവധംകൊണ്ടു നിങ്ങൾക്കിരുവർക്കും മാലിന്യമുള്ളതുമിന്നു തീർന്നു എന്നതിന്നുണ്ടൊരു കാരണമിക്കാലം നിങ്ങളെയന്നു വരുത്തീട്ടിരുവരും സാമോദമിങ്ങോട്ടു പോന്നുകൊൾവിൻ

അന്തണശ്രേഷ്ഠനുമന്തർജ്ജനത്തിനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/369&oldid=166293" എന്ന താളിൽനിന്ന് ശേഖരിച്ചത്