താൾ:Pattukal vol-2 1927.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഃഖം
315


അടുക്കും കർമ്മങ്ങളും വെറുക്കാതൊരുങ്ങന്നു
മാമുനികയ്യിൽ ഭരമാക്കിയുമരചനും
തിരിച്ചു മുനിയോടു വിടയും ചൊല്ലിപാലൻ
കണ്ണുനീരോടുകൂടെ സീതയമുരചെയ്തു
എൻമൂലം വഴികൊണ്ടു പാലനെ അറിക നീ
നീയല്ലാതിനിക്കൊരു ആധാരമാരുമില്ല
മുഖവും വാടി തമ്പി വരുന്നവഴിയ്ക്കലും
കണ്ടിതുപെരുമ്പാമ്പും പന്നിയുമണലിയും
ഉടമ്പുവെട്ടിമന്നൻവളരെ ചോരാനിണം
അണിഞ്ഞു പള്ളിവാളാൽ വേഗത്തിൽനടന്നിട്ടു
അണ്ണന്റെറതിരുമുമ്പിൽതൃപ്പാദം നോക്കിക്കൊണ്ടു
വച്ചിതുപള്ളിവാളും തൊഴുതു നിവരന്നുടൻ
അന്നേരം അമ്മമാർകൾ മൂവ്വരുംകൂടിക്കൊണ്ടു
ഇളയബാലൻ പുത്രൻതന്നുടെയരികത്തു
കൌസല്യാചെന്നു പള്ളിവാളുമങ്ങെടുത്തുടൻ
തിരിച്ചു മറിച്ചുനോക്കുന്നിതങ്ങമ്മമാർകൾ
മകനെ മറവുകൾ ഞങ്ങളങ്ങറിഞ്ഞീടാ
മനുഷ്യർ ചോര ഞങ്ങൾ കണ്ടിട്ടില്ലതുകൊണ്ടോ
പടയും ഭണ്ഡാരവും കണ്ടിട്ടില്ലതുകൊണ്ടോ
അകത്തുകേട്ടനേരം ശ്രീരാമൻ വന്നുകണ്ടു
അറിഞ്ഞിട്ടില്ലമന്നൻ തന്നുടെ നിഷേധങ്ങൾ
ഇവനോടിതുമാത്രമെന്നതുകൊണ്ടുതന്നെ
മനസ്സിലിവനൊരുകുഠിനമതുകൊണ്ടോ
പടയും ഭണ്ഡാരവും കണ്ടിട്ടില്ലതുകൊണ്ടോ
എന്തിനു പറയുന്നു നിന്നൊടചെറുവാക്കു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/318&oldid=166251" എന്ന താളിൽനിന്ന് ശേഖരിച്ചത്