താൾ:Pattukal vol-2 1927.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
302
പാട്ടുകൾ

മറകൾ പെട്ടികൾ വിചിത്രമത്രയും
ചെരുപ്പു തൊപ്പികൾ പുതപ്പു കുപ്പായം
അടിപ്പുമെത്തയും വിരിപ്പു മേല്ക്കെട്ടി
ഇവയെല്ലാം വെട്ടിപ്പൊളിച്ചു ധൂളിച്ചു
കളിച്ചഹങ്കരിച്ചവർ നടക്കയും
അറിഞ്ഞു പൂച്ചകളറപ്പുരേറി
കടിച്ചതൊക്കെവേ കടഞ്ഞു കൊയ്ക്കയും
കറുകറുത്തെല കടിച്ചുടയ്ക്കയും
വിറക്കുന്നു മീശ തുരിക്കുന്നു കണ്ണും
ചതിച്ചതാരെടോ നശിച്ചുപോകട്ടെ_
ഞൊളിച്ചുപോവനും കഴിവുണ്ടീല
പയറ്റിടയിൽ ചെന്നൊളിയ്ക്കുന്നൊരെലി
അവിടേയും ചെന്നുപിടിക്കുന്നു പൂച്ച
പിടിയ്ക്കുമ്പോളങ്ങു പിടിയ്ക്കൊന്നൊരെലി
പിടിയ്ക്കുമ്പോൾ കടി മുറുക്കുന്നു പൂച്ച
പുറപ്പതിയിൽ ചെന്നൊളിയ്കന്നൊരെലി
അവിടേയും ചെന്നു പിടിക്കുന്നു പൂച്ച
കുരുക്കൾ തന്നുടം കടുക്കു സഞ്ചിയിൽ
ഇരിപത്തൊന്നെലി കടന്നൊളിക്കുന്നു
പണിക്കർ തന്നുടെ പരുത്ത സഞ്ചിയിൽ
ഉടനെ പത്തെലി കടന്നു കൂടിനാർ
അതുപോലെ തന്നെ പല സ്ഥലത്തിലും
കടന്നു കൂടികൊണ്ടിരുന്നു മെല്ലവെ
ഇവയെല്ലാമങ്ങു പറഞ്ഞു കേൾപ്പിച്ചു
കിളിക്കിടാവിതാ പറന്നു പോകുന്നു


 
മൂർഷ്കമാർജ്ജരയുദ്ധം സമാപ്തം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/305&oldid=166237" എന്ന താളിൽനിന്ന് ശേഖരിച്ചത്