താൾ:Pattukal vol-2 1927.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂഷികമാർജ്ജാരയുദ്ധം.
കിളിപ്പാട്ട്

കിളിക്കിടാവെയെന്നരികിൽ വന്നിരി
തെളിതേനും പാലും തരുവാനാവോളം
ചെറുകദളി നൽ പഴവും വെല്ലവും
ഉടച്ചു മെല്ലവേ നറുനെയ്യും പക_
ർന്നിളക്കിപ്പകത്തിൽ ചമച്ച പായസം
മതിവരുവോളം ഭുജിച്ചുകൊണ്ടാലും
മതി തെളിഞ്ഞു വന്നിരുന്നു ചൊല്ലുക
എലിയും പൂച്ചയും പൊരുത പോരുകൾ
പറക ശാരികാകലതിലകമേ_
അതു കേട്ടു കിളികളും സന്താഷി_
ച്ചതികുതുകേന പറഞ്ഞു മെല്ലവേ
എലിയും പൂച്ചയും പൊരുത പോരുകൾ
പറവാനെത്രയും പണിയനന്തനും
അലസാതെ നിങ്ങലിരുന്നു കേൾക്കിലോ
അറിഞ്ഞേടമെല്ലാം പറഞ്ഞീടാമിപ്പോൾ
എലിക്കുലത്തിലേയ്കെജമാനനായ
പെരിച്ചൊഴിതന്റെ മരുമകനായോ_
രെലിക്കിടാവിനെപ്പിടിച്ചതിന്നുപോ_
യരിമ്പുറനട്ടിപുടായ മന്നന്റെ
മണിഗൃഹത്തിങ്കൽ വളർന്ന മാർജ്ജാരൻ
പതിനൊന്നുവിരൽ മികവാനാകിയ
കരിമ്പപൂച്ചയും പരിഷയും കൂടെ
അതു കേട്ടന്നേരന്നടിച്ച നാട്ടിലും
ള്ളെലിക്കൂട്ടമെല്ലാമൊരുത്തിയിൽകൂടി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/302&oldid=166234" എന്ന താളിൽനിന്ന് ശേഖരിച്ചത്