താൾ:Pattukal vol-2 1927.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചേലവൃത്തം
297


ആനയ്ക്കു പന്തി കുതിരയ്ക്കു ചാവടി
സ്ഥാനത്തു നല്ല കളിപ്പുരയും
ആരുടെ മന്ദിരമന്നുടനുള്ളതു
നേരറിവാനൊരുപായമില്ല
വിത്തേശൻ വാഴുമളകാപുരിതനോ
ചീത്തേ നിരൂപിച്ചാൽ തോന്നുന്നില്ാ
വൃക്ഷഫലങ്ങളുമെന്നിവയൊക്കെയും
ശിക്ഷയിൽ നമ്രങ്ങളായികണ്ടു
ആഴിമാതാവും വിളയാടീടുന്നൊരു
ഊഴിയിതെന്നതു സംശയിച്ചു
മന്ദം കുചലൻ നടന്നടുക്കുമ്പോൾ
നന്ദനന്മാരെയുമ കാണായ്വന്നു
അന്തണൻ വീട്ടിലങ്ങല്പമായല്ലല്ലോ
ബന്ധുനാരന്മാരും ബാലന്മാരും
ഇത്തരം കണ്ടിട്ടു ചിന്തിച്ചു നില്ക്കൂമ്പോൾ
ചിത്തകുതുകേന കണ്ടിതല്ലോ
നാരീമണിയാമവളെ വരുന്നതു_
മാരിവളെന്നതും സംശയിച്ചു
ഉർവ്വശീ മേനകാ രംഭ തിലോത്തമാ
സർവ്വേശ്യമാരിലങ്ങാരാനോ താൻ?
എന്നു കുചേലന്റെ കാൽ കഴുകി
എങ്കിലോ ചോദീയ്ക്കുവേണമെന്നോർത്തിട്ടു
ശങ്കിച്ചു ചോദിച്ചു ഭാർയ്യോടായ്
ഇപ്പൂരവും നീയും പുത്രന്മാരെല്ലാരും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/300&oldid=166232" എന്ന താളിൽനിന്ന് ശേഖരിച്ചത്