താൾ:Pattukal vol-2 1927.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
282
<cപാട്ടുകൾ

ശീലാവതി കനിവോടെ-ചെന്നു
ബാലരവിയെ വണങ്ങി
എങ്കിലുദിച്ചുകൊണ്ടാലു-മെന്നെ
ശ്ശങ്കിക്കവേണ്ട ദിനേശ
എന്നു പറഞ്ഞോരു നേരം-തന്നെ
വന്നങ്ങുദിച്ചു ദിനേശൻ
മൂന്നു ദിവസം കഴിഞ്ഞു-സൂർയ്യൻ
തന്നുടെ രശ്മി കൂടാതെ
നാലാം ദിവസമുദിച്ചു- ദിശി
വൈലും പരക്കെപ്പരന്നു
വിപ്രന്മാരുക്കു തുടങ്ങി-യിരു-
ളെപ്പേരും നീങ്ങിയടങ്ങി
താമരപ്പൂകൾ വിരിഞ്ഞു-ഭുവി
താമസിയാതെ വിളങ്ങി
ഹോമങ്ങൾ നീളെ തുടങ്ങി-യപ്പോൾ
ധൂമങ്ങൾ പൊങ്ങിത്തുടങ്ങി
എല്ലാരും വാതിൽ തുറന്നു-ഗൃഹ-
മെല്ലാമടിച്ചു തളിച്ചു
ദേവാലയങ്ങളിൽ പൂജാ-ബലി
ശീവേലി ഘോഷം തുടങ്ങി
ചോരന്മാരോടിയോളിച്ചു-നലക്കു-
മാരന്മാർ ചാടികളിച്ചു
ഉഗ്രതപസ്സ മരിച്ചു-ളവി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/285&oldid=166215" എന്ന താളിൽനിന്ന് ശേഖരിച്ചത്