താൾ:Pattukal vol-2 1927.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
278
പാട്ടുകൾ

ഇന്ദിരാപതി ദേവൻ മുരാന്തകൻ
അത്രിയെന്നുള്ള താപസശ്രേഷടന്റെ
ആശ്രമം നോക്കിപ്പോന്നാലുമേവരും
തത്ര ചെന്നാലുപായങ്ങളുണ്ടാക്കും
കല്ല്യാണാംഗി കനിവുള്ള താപസി
ലക്ഷ്മിനായകനിത്ഥമരുൾചെയ്തു
പക്ഷിരാജന്റെ കണ്ഠേ കരേറിനാൻ
അന്നതിന്റെ പുറമേറി ബ്രഹ്മാവും
മുന്നിലാമ്മാറു വേഗം നടകൊണ്ടു
കാളതന്നുടെ കണ്ഠേ വസിയ്ക്കുന്ന
നീലകണ്ഠനും പിമ്പേയെഴുന്നെള്ളി
വൈനതേയന്റെ കണ്ഠേ വസിയ്ക്കുന്ന
വൈകുണ്ഠൻ താനും പിമ്പേയെഴുന്നള്ളി
നാലു കൊമ്പുള്ള വെള്ളഗ്ഗജേന്ദ്രന്മേൽ
നാകനാഥൻ കരേറി വിളങ്ങിനാൻ
വാനരന്മാരും യാനാമുനികളും
യാനം ചെയ്തു മഹായോഗമിങ്ങനെ
അത്രിതാപസശ്രേഷ്ഠൻ വസിയ്ക്കുന്നൊ
രാശ്രമം നോക്കിപോന്നാലുമേവരും
വൃത്രവൈരിയും ദേവകദംബവും
അത്രിയെച്ചെന്നു വന്ദിച്ചനന്തരം
വേറെച്ചെന്നങ്ങനസൂയയോടല്ലാം
ഏറെബ്ഭക്ത്യാ വിശേഷമറിയിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/281&oldid=166211" എന്ന താളിൽനിന്ന് ശേഖരിച്ചത്