താൾ:Pattukal vol-2 1927.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

260

പാട്ടുൾ

ശീലാവതി നിനക്കാസ്ഥയില്ലാ ലക്ഷണമില്ലാത്ത നീ വെച്ച കൊണ്ടന്നാൽ ഭക്ഷണത്തിന്നു രുചിയുമില്ലാ കൈപ്പുണ്യം തെല്ലും ന്നക്കില്ല വല്ലഭേ കൈപ്പും പുളിപ്പുമെരിപ്പുമില്ലാ വെപ്പിന്റെ കൌശലമില്ല കറി വായിൽ വെപ്പാനുമാകാ നീ വെച്ചതൊന്നും ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങു കുപ്പയിലാക്കുവാനെന്നേ തോന്നൂ ആർക്കാനും വേണ്ടീട്ടങ്ങോക്കാനിയ്ക്കുംപോലെ ആക്കം കൂടാതെ നീ ചോറുതന്നാൽ ഭക്ഷിപ്പാനാഗ്രഹമുണ്ടാമോ നീയെന്നെ രക്ഷിപ്പാനാളല്ല ശീലാവതി പത്തുനൂറായി വയസ്സു നമുക്കിപ്പോൾ പത്നിയ്ക്കു നല്ല ചെറുപ്പകാലം താടിനരച്ച പുരുഷനെക്കാണുമ്പോ- ളോടി‌ൊളിച്ചീടുമംഗനമാർ താടിയും നമ്മുടെ മൂക്കുമായൊന്നിച്ചു കൂടിഗ്ഗുണദോഷമെന്നേ വേണ്ടു വായിലൊരുപലിലുമില്ലാത്ത വൃദ്ധനെ സോഥായിയുണ്ടാകുമോ പെണ്ണങ്ങൾക്കു പിന്നെ വിശേഷിച്ചു വ്യാധിയും വർദ്ധിച്ചു നിന്നെപ്പറയുന്നതെന്തിനിപ്പോൾ എന്നുടെ ജാതകദോഷമിതൊക്കെയും

നിന്നുടെ കുറ്റമിതല്ലതാനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/263&oldid=166193" എന്ന താളിൽനിന്ന് ശേഖരിച്ചത്