താൾ:Pattukal vol-2 1927.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<
ശീലാവതി
.

ശ്രീരാമ ഗോവിന്ദ നാരായണാനന്ദ
ശ്രീവാസുദേവ മുകുന്ദ ഹരേ
വില്വാചലംതന്നിൽ വാണരുളീടുന്ന
വില്ലാളിവീര ശ്രീരാമചന്ദ്ര
കല്യാണവാരിധേ കാത്തരുളേണമേ
കാരുണ്യമൂർത്തേ ഞാൻ കൈതൊഴുന്നേൻ
വെള്ളിമലതന്നിൽ പള്ളികൊണ്ടീടുന്ന
വേദസ്വരൂപമേ പാലയ മാം
കിള്ളിക്കുറിശ്ശി മഹാദേവനെന്നുടെ
ഉള്ളിൽ വിളങ്ങേണമെല്ലാനാളും
തുള്ളിക്കളിയ്ക്കുമരവങ്ങളും നല്ല
പുള്ളിമറിമാനും വെണ്മഴുവും
അമ്പിളിത്തെല്ലുമങ്ങാകാശഗംഗയും
തുമ്പയും ചാമ്പൽ പുലിത്തുകലും
ശുലം കപാലം കടുന്തുടി രുദ്രാക്ഷം
ചാലേ ധരിയ്ക്കുമെൻ തമ്പുരാനേ
ശ്രീശ്രകമന്ദിരവാസ ജഗന്നാഥ
ശ്രീശൂലപാണേ വണങ്ങീടുന്നേൻ
ചിത്തേ മേശനെച്ചിന്തിച്ചു മേവുന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/260&oldid=166190" എന്ന താളിൽനിന്ന് ശേഖരിച്ചത്