താൾ:Pattukal vol-2 1927.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വേടയുദ്ധം
253


വെണ്മഴുശുലം നല്ലകടുന്തുടി ബ്രഹ്മകപാലം
ഗരളവിരാജിതമാകിനഗളവും കരിയുടെ തേലും ഗംഗാ
തിരുമാർവ്വിടവും ശോഭിതമാകിന ശിവനുടെ രുപം
കണ്ടൊരുനേരം പാണ്ഡുതനൂജൻ മാനസതാരിൽ പാരം
ഉണ്ടായൊരു കുതുതത്താൽ ശിവനെ സ്തുതിയും ചെയ്തു
വാസുകിഭൂഷണ കേതകിഭൂഷണ പാലിയ്ക്കേണം നാഥ
പാദസരോജമതല്ലതടിയനു ഗതിയില്ലേതും
പാപവിനാശന കാമവിനാശന ഭൂതഗണേശ! രുദ്ര!
താപമശേഷം തീർത്തരുളേണം പാർവ്വതികാന്ത
ഗംഗാകാമുകകാത്തരുളേണം നിത്യവുമെന്നെ തൈ തൈ
മംഗലമിങ്ങരുളിടുവതിന്നിത വന്ദിയ്ക്കുന്നോൻ
ത്വല്പാദങ്ങളിൽ വീണു നമിപ്പാനങ്ങുവരാനും കൂട
കെല്പില്ലാതെ ചമഞ്ഞിതു ഞാനും കാരുണ്യാബ്ദേ
അറിയപ്പോകാതടിയൻ ചെയ്തൊരു ദോഷമിതെല്ലാം
                                       (തൈ തൈ
ഹരനെ കാരുണ്യത്താലാങ്ങു സഹിച്ചീടേണം
ഭക്തികലർന്നഥ വിജയൻ ശിവനെ സ്തുതിചെയ്തപ്പോൾ
                                       (രുദ്രൻ
ഭക്തപ്രിയനാവിജയസമീപേ ചെന്നു പതുക്കെ
ബാഹുപിടിച്ചുടനെഴുനേല്പിച്ചു വിജയനെ മെല്ലെ
                                         (തൈ തൈ
വാസുകിഭൂഷണനാകിയ ‌ഭഗവാൻ വാത്സല്യത്താൽ
തൃക്കൈകൊണ്ടഥ വിജയൻതന്റെ ശരീരമശേഷം
                                        (തൈ തൈ
തൊട്ടുതലോടി പുഷ്ടിവരുത്തീട്ടിദമരുൾ ചെയ്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/257&oldid=166187" എന്ന താളിൽനിന്ന് ശേഖരിച്ചത്