താൾ:Padya padavali 7 1920.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൯
ഒരു സൽക്കവിയുടെ ചരമഗതി

ഏതൊരുവേലയിലാക്കിനിന്നീടുന്നു
നീതിയാലിന്നിവന്തന്നെയിപ്പോൾ?"
തന്മാരിങ്ങനെ ചോദിച്ചനേരത്തു
പാതകവൈരിയായുള്ളവന്താൻ
മെല്ലവേയൻമുഖംനോക്കിനിന്നന്നേരം
ചില്ലികൾചൊല്ലാലെചെല്ലുകയാൽ
പ്രാജ്ഞലിയായിഞാൻപാഞ്ഞുചെന്നനേരം
തോഞ്ഞുനിന്നീടുന്നമോദത്താലെ
പാതകംവേരറ്റപാണികൊണ്ടങ്ങവൻ
പാദങ്ങൾമെല്ലെന്നെടുത്തു പിന്നെ
നോറ്റുനിന്നീടുമെൻമാറത്തുചേൎത്തുനി-
ന്നേറ്റംതെളിഞ്ഞുപുണൎന്നുമേന്മേൽ
വാരിജസംഭവൻവാമനൻപാദത്തെ
വാരിയെക്കൊണ്ടുപണ്ടെന്നപോലെ
ആനന്ദലോചനവാരിതൻപൂരംകൊ-
ണ്ടാദരവോടുകുളിർപ്പിച്ചപ്പോൾ
ദുസ്സംഗ്ഗംവേറിട്ടുസൽസംഗിയാകുമെ-
ന്നുത്സംഗംതന്നിലേചേൎത്തുപിന്നെ
എന്മനംതന്നിലേപൂണ്ടുന്മേഷിച്ചുള്ളവ
യുണ്മയെന്നതുനിർണ്ണയിപ്പാൻ
ഗാഥയായ് ചൊന്നുള്ള രേഖകളോരോന്നെ
ബാധയെക്കൈവിട്ടുനോക്കിനോക്കി
മെല്ലെമെല്ലെന്നുതലോടിനിന്നന്നേരം
പല്ലവംവെല്ലുമപ്പാദങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/73&oldid=205845" എന്ന താളിൽനിന്ന് ശേഖരിച്ചത്