താൾ:Padya padavali 7 1920.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൪
ചിങ്ങമാസം

ചേരുന്നുസിംഹമയിസിംഹകടിപ്രദേശേ
നീരുള്ളനീരദഗജങ്ങൾനശിച്ചിടുന്നു.
താരങ്ങളെന്നുപറയുംമണിമൌക്തികങ്ങൾ
പാരാതനേകദിശിചേൎന്നു വിളങ്ങിടുന്നു,

2ചൊല്ലൎന്നവായുരജകൻഘനവസ്ത്രജാല-
മെല്ലാടവുംജലകണംചിതറുംപ്രകാരം
കല്ലൊത്തകാന്തികലരുംഗഗനത്തിലിട്ടു
തല്ലീട്ടതിന്നിഹവെളുപ്പുവരുത്തിടുന്നു.

3പാരിൽസമസ്തതരുഗുല്‌മലതാഗണങ്ങൾ
വേരൊത്തുറച്ചതിഗുണങ്ങളിണങ്ങിടുന്നു.
ചാരുപ്രകാശനിധിയായിടുമോഷധീശൻ
ഭൂരിപ്രസാദമൊടുയൎന്നുവിളങ്ങിടുന്നു.

4ധാരാളമായുലകിലൊക്കയുമോണവട്ട-
ന്ദാരദ്ര്യസങ്കടംമൊഴിഞ്ഞുജഗത്തിലെല്ലാം,
കാറാംകറുത്തമറയങ്ങകലെക്കളഞ്ഞു
പാരാതെമിത്രഭഗവാൻതെളിയുന്നുപാരം.

5ചേലൊത്തിടുംനദികളാശുതെളിഞ്ഞുവേണ്ട-
പോലുള്ളമാൎഗ്ഗമതിലൂടെനടന്നിടുന്നു
വേലാക്രമത്തൊടുതരംഗഭുജങ്ങൾപൊക്കി-
ക്കോലാഹലങ്ങളെനദീപതിനിൎത്തിടുന്നു

6ലോകൎക്കുനല്ലസുഖമായിനിജേഛപോലെ
പോകുന്നതിന്നുതടവില്ലതെളിഞ്ഞുമാൎഗ്ഗം

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/51&oldid=203910" എന്ന താളിൽനിന്ന് ശേഖരിച്ചത്