താൾ:NijanandaVilasam-SriChattampiSwamikal.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

വ്യാപിച്ച അഹന്തയെ ആ കാരണത്തീനു വേറായും, അഹംപദാർത്ഥമെന്നു കാണണം. അപ്രകാരം കാണുകിൽ ആ ആവരണവിക്ഷേപ ശക്തികളും അവറ്റാൽ തോന്നിയ മൂന്നവസ്ഥകളും തന്നിൽ നിന്നു വേറായിട്ടു തോന്നി അനാത്മവസ്തുക്കളായി നി‌ഷേധിക്കപ്പെടും. ശ്രാത്രത്തിനാൽ രൂപം കാണാൻ കഴിയാത്തതുപോലെ ആവരണവിക്ഷേപങ്ങൾ വിട്ടുനീങ്ങിയ ആത്മാ ദൃഷ്ടാ മാത്രമായി നില്ക്കയാൽ, മുൻ പറയപ്പെട്ട അനാത്മവസ്തുക്കൾ തോന്നാതെ നിരാധാരമായി നശിച്ചു പോകും. അക്കാലത്തു ദ്വൈതവസ്തുക്കളില്ലയ്കയാൽ അഹം പദാർത്ഥമായി അനുഭവത്തിനു വരും.

ആ അനുഭൂതിയിൽ "സ്ഥൂല സൂക്ഷ്മ കാരണമായ സകല പ്രപഞ്ചവും കൂടസ്ഥ പരമാത്മ സ്വരൂപ ചൈതന്യവും വ്യാപക ചൈതന്യമാത്രമായിട്ട്, ജലബുദ്ബുദതരംഗാദികളോടു കൂടിയ ഒരു വിസ്താരമായ തടാകത്തിൽ സഹജമായി ഇടവിടാതെ നിറഞ്ഞ വ്യാപകാകാശം മറഞ്ഞു കാണുകിലും തടാകത്തെ പ്രതിബിംബിച്ച ആകാശം നോക്കപ്പെടുമ്പോൾ ജലവികാരമായ ഫേനബുദ്ബുദതരംഗാദികളും അതുകൾക്ക് ആധാരമായ ജലവും ബിംബകാരണത്തെ മറയ്ക്കുന്നതിന് വല്ലഭമില്ലാതെ, അനുഭൂതിയിൽ കാണപ്പെടാതെ, പ്രതിബിംബാകാശസത്തയെ തനിക്കു വേറായിട്ടു കാണിക്കാതെ, ബിംബാകാശസത്ത തന്നെ എങ്ങിനെ അനുഭവിക്കപ്പെടുന്നോ അങ്ങിനെ തന്നെ, അനുഭവിക്കപ്പെടുന്നതാണ്. ഇങ്ങനെ അനുഭവംവരുകിൽ അദ്ധ്യാസത്തിന്റെ വിവരവും സു‌ഷുപ്തിയിൽ ആത്മാനാത്മ വിവേകമുദിക്കുന്ന വിധവും ലളിതമായി അറിയാറാകും.

ശി: അഹന്ത മൂന്നുവിധ ഉപാധികളെ വ്യാപിച്ച വിധത്തെയും, അതിനെ അവകളിൽനിന്നും അപ്പുറപ്പെടുത്തുന്ന

"https://ml.wikisource.org/w/index.php?title=താൾ:NijanandaVilasam-SriChattampiSwamikal.djvu/15&oldid=165978" എന്ന താളിൽനിന്ന് ശേഖരിച്ചത്