താൾ:Mevadinde Pathanam 1932.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

അരുണ - ഞാനെന്റെ അമ്മയെ അന്വേഷിച്ചു കൂട്ടിക്കൊണ്ടുവരും. സഗര - ഈ കാടുകളിൽനിന്നോ? ശിവ! ശിവ! അയ്യോ! എന്റെ കുട്ടി! സൂര്യ്യൻ ഈ കാട്ടിൽ പെട്ടുപോയാൽ അദ്ദേഹത്തെപ്പോലും കണ്ടുപിടിക്കുന്നതു വളരെ പ്രയാസമാണു. നിന്റെ അമ്മയാണെങ്കിൽ ഒരു മാനുഷിയല്ലെ? അരുണ - മുത്തച്ഛ! ഞാനിപ്പോളാഗ്രയിലേക്കു വരുന്നില്ല. അവിടുത്തേക്കു പോകണമെങ്കിൽ അങ്ങനെ ആയിക്കോളു. എനിക്കീപ്രദേശം വളരെ ബോധിച്ചു. ഇവിടെയാണെന്റെ അമ്മ. ഇതെന്റെ വീടാണു. നാടുകടത്തിയവനെപ്പോലെയാണു ഞാനിതുവരെ ആഗ്രയിൽ താമസിച്ചിരുന്നതു്. സഗര - (സ്വഗതം) എനിക്കീകാര്യ്യത്തെപ്പറ്റി പണ്ടേഭയമുണ്ടായിരുന്നു. (പ്രകാശം) നീയാഗ്രയിൽ ചക്രവർത്തിയുടെ പളുങ്കുകൊട്ടാരം കണ്ടിട്ടില്ലല്ലൊ? വരു, ഞാനിത്തവണ കാണിച്ചുതരാം. അരുണ - വേണ്ട, വേണ്ട; എനിക്കതുകാണ്മാൻ ലേശവുമാഗ്രഹമില്ല. ഈ വിജനമായ വനം അതിനേക്കാളെത്രയോ ഭംഗിയുള്ളതായിട്ടാണെനിക്കു തോന്നുന്നതു്. സഗര - ആഗ്രയിൽ എഴുപത്തെട്ടു പള്ളികളുണ്ടു്. എല്ലാം ഒരുപോലെ വലിയതും പുതിയതും പ്രകാശിക്കുന്നതുമാണു.

അരുണ - മുത്തച്ഛ! മുഹമ്മദീയരുടെ ഉയരമുള്ള പള്ളികളേക്കാൾ വലുതായിട്ടെനിക്കു തോന്നുന്നതു എന്റെ ദേശത്തെ ഒരു ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രമാണു. മുസൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/100&oldid=217266" എന്ന താളിൽനിന്ന് ശേഖരിച്ചത്