താൾ:Manimeghala 1928.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii

കൾ തന്റെ വേങ്ങക്കോവിലുള്ള ഈ പദ്യത്താൽ പ്രകാശിപ്പിച്ചിരിക്കുന്നു.

ഗംഗാധരസുത വേങ്ങമരം പോ-

ലങ്ങുരൂവായോരൂ ദേവ! കുമാര!

എങ്ങിനെ മണിമേഖലയുടെ ഹിമയി-
ണങ്ങും സാരമറി‌ഞ്ഞീടാവൂ.
'ചിന്താമണി'യും 'തൃകോവാ'ഖൃ
ഗ്രന്ഥവുമങ്ങുരചിച്ചീടുകിലും
ബന്ഡുരമാമക്കാവുത്ഥത്തെ
ചിന്തച്ചെഴുതും വിധമരുളേണം.

'ചിലപ്പതികാര'ത്തിലെ കഥാനായകനായ കോവലന്റെ മകൾ മണിമേഖലയുടെ ചരിത്രമാകയാൽ ഈ ഗ്രന്ഥം കഥാഭാഗംകൊണ്ട് അതിന്റെ പരിശിഷ്ടമെന്നു വേണം പറയുവാൻ.

“സൎവ്വസമ്പഝമൃദ്ധമായ ചോഴമണ്ഡലത്തിന്റെ പൃധാനനഗരമായ 'കാവിരിപ്പുമ്പട്ടി'നത്തി പെരുങ്കുടി വൈശൃകുലജാതനായ കോവലന്നു 'മാധവി'യെന്ന നാടകവേശ്യയിലുല്പാദിച്ചവളാണു് 'മണിമേഖല'. കോവലൻ മധുരയിൽ കൊലപ്പെട്ടതു കേട്ട മാധവി തന്റെ വേശ്യാവൃത്തിയെ വെറുത്തു ബൌദ്ധാചാൎയ്യനായ 'അറവണ അടി'കളെ ശരണം പ്രാപിച്ചു സതൃചതുഷ്ടയവും, പഞ്ചശീലവും ഗ്രഹിച്ചു ബൌദ്ധസംഘത്തിൽ ചേൎന്നു. മണിമേഖലമാതൃസാന്നിദ്ധൃം കൊണ്ടു ബാലൃത്തിൽ ത












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manimeghala_1928.pdf/7&oldid=207493" എന്ന താളിൽനിന്ന് ശേഖരിച്ചത്