താൾ:Mangalodhayam book-6 1913.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിൽ പോയി വിറകു ശേഖരിച്ചു കൊണ്ടുവന്ന് അതു വിറ്റു കിട്ടുന്ന പണംകൊണ്ടും വൈകുന്നേരത്തു വയ്ക്കോൽ പിരിച്ചു കയറുണ്ടാക്കി അതുകൊണ്ടുചെരുപ്പുകൾ ഉണ്ടാക്കി അതു വിറ്റുകിട്ടുന്ന പണംകൊണ്ടും കുടുംബചെലവുകൾ നടത്തിവന്നു. അയാൾക്കു പതിനാറു വയസ്സായപ്പോൾ അമ്മയും ദീനത്തിലകപ്പെടുകയും പത്തു ദിവസ്സത്തിനുള്ളിൽ ദീനം വൈഷ്യമ്മിച്ചു അമ്മ കാലഗതി പ്രാപിക്കുകയും ചെയ്തു.അമ്മയുടെ മരണത്തിൽ സന്തകുവിനു അളവറ്റ വൄസന൦ ഉണ്ടായി ഉണ്ടായി.മേലിൽ എങ്ങിനെയാണ് കഴിച്ചുകൂട്ടേണ്ടു എന്നറിവാൻ കഴിയാതെ അയാൾ തന്റെ രണ്ടു സഹോദരന്മാരെ ആലിംഗനം ചെയ്തു വിലപിച്ചു.അവരുടെ ബന്ധുക്കൾ കുട്ടികളെ തന്നെ വിട്ടാൽ അവർക്ക് പട്ടിണി പിണയുമെന്നു ആലോചിച്ചു അവരെ സംരക്ഷിക്കേണമെന്നു തീർച്ചപ്പെടുത്തി.മാമ്പി എന്നു പേരായ ഒരു അടുത്ത ബന്ധു സന്തകുവിനെ തന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു.കവാക്യുബോ എന്നു പേരായ മറ്റൊരു ബന്ധു സന്തവിന്റെ അനുജന്മാരെ തന്റെ വീട്ടിലും കൊണ്ടുപോയി താമസിപ്പിച്ചു. ഇപ്രകാരം .അനാഥനായ സന്തകു പതിനാറു വയസ്സുമുതലും തന്റെ ബന്ധുവായ മാമ്പി ഒന്നിച്ചു താമസം തുടങ്ങി. മാമ്പി സാക്ഷാൽ നക്ഷത്രയ്യന്റെ അവതാരമോ എന്നു ശങ്കിയ്ക്കത്തക്കവണ്ണം അത്ര മഹാ നിർദ്ദയനും പിശുക്കനും ആയിരുന്നതിനാൽ സന്തകുവിനു വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടവന്നു. ഒരു ദിവസം പകൽ മുഴുവനും തന്റെ രക്ഷിതാവിന്നു വേല ചെയ്തതിന്റെ ശേഷം രാത്രി കിടന്നുറങ്ങുന്നതിനു പകരം സന്തകു ഒരു പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി.മാമ്പി ഇതു കണ്ടു ക്രുദ്ധിച്ചു സന്തകുവിനെ കഠിനമായി ശകാരിച്ചു. "നീ എന്താണ് ചെയ്യുന്നത്? നിന്നെ പോറ്റി രക്ഷിക്കാൻ വേണ്ടി വരുന്ന ചിലവിനു പുറകെ നിന്റെ വായനയ്ക്കു വേണ്ടി നീ എനിയ്ക്ക് എണ്ണച്ചിലവുകൂടി ഉണ്ടാക്കുന്നു. നീ നന്ദിയില്ലാത്തവനാണ്.നീ വീടും സ്വത്തും ഒന്നുമില്ലാതെ അന്യന്മാരുട ദയമാത്രമേ ആധാരമായിട്ടുള്ള നിനക്കു പഠിപ്പുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? ഈ മാതിരി വഷളത്തരം ഇനിമേൽ കാട്ടരുത്" സന്തകു കരഞ്ഞുകൊണ്ടു തന്റെ കുറ്റം സമ്മതിച്ച് അമ്മാമനോട് മാപ്പുചോദിച്ചു. അയാൾ മേല്പോട്ടുനോക്കിക്കൊണ്ട് തന്റെ കഷ്‍ടാവസ്ഥയെപ്പറ്റി ഇങ്ങനെ വിലപിച്ചു.“ ഞാൻ ഏറ്റവും ഭാഗ്യഹീനനാണ്.എന്റെ അച്ചനമ്മമാർ രണ്ടുപേരും മരിച്ചുപോയി.എന്റെ സ്വന്തപ്രയത്നംകൊണ്ട് ഉപജീവനം കഴിയ്ക്കത്തക്കപ്രായം എനിയ്ക്കായിട്ടില്ല“.പരാന്നം പ്രാണസങ്കടമാ” ണെങ്കിലും അന്യന്മാരെ ആശ്രയിച്ചുതന്നെ കുറെക്കാലംകൂടി കഴിയ്ക്കേണ്ടതായി വന്നിരിയ്ക്കുന്നു.എന്നാൽ ഞാൻ എഴുതാനും വായിയ്ക്കാനും പഠിയ്ക്കാഞ്ഞാൽ എന്റെ ജീവവസാനം വരെ ഞാൻ മൂഢനായിതന്നെ ഇരിയ്ക്കേണ്ടി വരുമല്ലോ.അങ്ങിനെയായാൽ എന്റെ കുടുംബസ്വത്തു വീണ്ടെടുക്കാൻഎനിയ്ക്കു ആശയ്ക്കുകൂടി വഴിയില്ലാതാവുമല്ലോ.അങ്ങിനെയായാൽ എന്രെ കുടുംബസ്വത്തു വീണ്ടെടുക്കാൻ എനിയ്ക്കു ആശയ്ക്കുകൂടി വഴിയില്ലാതാവുമല്ലോ.അമ്മാമൻ ദേഷ്യപ്പെടാതിരിയ്ക്കാൻ വേണ്ടി ഞാൻ എന്റെ സ്വന്തം ചിലവിന്മേൽ തന്നെ പഠിയ്ക്കണം”

.ഇപ്രകാരം നിശ്ചയിച്ച് അയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/262&oldid=165157" എന്ന താളിൽനിന്ന് ശേഖരിച്ചത്