താൾ:Mangalodhayam book-6 1913.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുന്ന ജലസമൂഹത്തിന്റെ ഊക്കേറിയ ഗതിയെ താങ്ങുവാൻ ശക്തിയില്ലാതെ കൊച്ചിക്കു നേരെയുള്ള കര പൊട്ടിത്തുറന്നു ജലം സമുദ്രത്തിലേയ്ക്കു ഒഴുകിയാൽ അതുവരെ കുടുസ്സായി കിടന്നിരുന്ന നദീമുഖം വിസ്തീർണ്ണപ്പെട്ട കൊച്ചി ഇൻഡ്യയിലുള്ള പ്രധാന തുറമുഖങ്ങളിൽ സുഖപ്രദമായ ഒന്നായിത്തീർന്നു. ഈ സംഭവത്തിന്റെ സ്വഭാവം കടൽക്കരക്കടത്തുള്ള താഴ്ന്ന പ്രദേശത്തുള്ള കടൽമണലും കക്കയും കൂടി കലർന്നുള്ള ചളിയും പല പ്രകാരതിലുള്ള മണ്ണും വിശദപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷ് കൊച്ചിയിൽ കുറച്ചു മുമ്പ് കാരണജലം എടുക്കുവാനായി ഒരു കിണർ താഴ്ത്തിയ സമയം അടിയിൽ നിന്നു കിട്ടിയ മണ്ണിന്റെ പ്രകൃതം നോക്കിയാൽ കൊച്ചി പട്ടണം ഇരിക്കുന്ന ഭാഗം ഭൂമി അധികകാലത്തിനുമുമ്പ് കടലിന്റെ അടിയിൽ താണു കിടന്നിരുന്നു എന്നുള്ളതു വെളിവാകുന്നതാണ്.

                         മുമ്പ് സമുദ്രം പശ്ചിമഘട്ടത്തിന്റെ താഴ്വരയോളം എത്തിയിരുന്നതായി നാട്ടുകാർ അക്കാലത്ത് വിശ്വസിച്ചുവന്നു എന്ന് ഫാദർ ബർത്താളമ്യൂ (era barolomes)എന്നു പാദ്രി പറയുന്നു. ഇതു പ്രകൃത ഐതിഹ്യത്തിനു യാതൊരടിസ്ഥാനവുമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ രാജ്യത്തു കാണുന്ന ചില സമനിരപ്പുള്ള പ്രദേശങ്ങൾ കടൽത്തിരകളുടെയും മഴവെള്ളപ്രവാഹത്തിന്റെയും തിരക്കിൽ നിന്നുണ്ടായതാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു. "ഇവിടെ ജലപ്രവാഹങ്ങൾ വരുത്തിക്കൂട്ടുന്ന നാശം അവർണ്ണനീയമാണ്. പിതാമഹന്മാർ അധിവസിച്ചു വന്നിരുന്ന സ്ഥലം ഇന്നതാണെന്നു സൂക്ഷ്മത്തോടെ ചൂണ്ടിക്കാണിക്കുവാൻ പൌത്രന്മാരാൽ ലേശം പോലും സാധിക്കുന്നതല്ല. എന്തുകൊണ്ടെന്നാൽ ആ പ്രദേശത്തിന്റെ സ്വഭാവം ആസകലാൽ മാറിപ്പോയിരിക്കുന്നു"(2).ക്രിസ്ത്വാബ്ദത്തിന്റെ ആദ്യത്തിൽ ചങ്ങനാശ്ശേരി മുതൽ പള്ളിപ്പുറം വരെ ഉദ്ദേശം നാൽപ്പത് നാഴികയോളം വഴിയുള്ള കായലുകളുടെ കിഴക്കേക്കര വരെ സമുദ്രം വ്യാപിച്ചിരുന്നു എന്നും സമുദ്രതീരം ആ കരയോട് ചേർന്നിരുന്നു എന്നും വിചാരിക്കുവാൻ ബലമായ സംഗതികളുണ്ട്. കായലുകളുടെ പടിഞ്ഞേറേക്കരെ ഇപ്പോൾ കാണുന്നതും ആലപ്പുഴ കൊച്ചി എന്നീ ഐശ്വര്യ സമൃദ്ധിയുള്ള തുറമുഖങ്ങൾ സ്ഥിതി ചെയ്തു വരുന്നതുമായ വീതി കുറഞ്ഞു നീളത്തിൽകിടക്കുന്ന കരപ്പുറമെന്ന ഭൂമി അക്കാലത്ത് ഉണ്ടായിരുന്നോ എന്നുള്ളതു തന്നെ വളരെ സംശയമാണ് സമുദ്രക്കരയുടെ ഇപ്പോഴത്തെ കിടപ്പുകൊണ്ട് ആ പ്രദേശത്ത് കൊടുങ്ങല്ലൂർക്കും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്തിരുന്നതായി ടാളോമി(ptolemy) പറയുന്ന പട്ടണങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം അറിവാൻ തരമില്ല. എന്നാൽ അവയിൽ പുതു പേരൂർ (podoperoura) സെമ്നെ,(semne) കൊർത്തൊര (korthora), എന്ന സ്ഥലങ്ങൾ ഉദയമ്പേരൂർ, (പോർട്ടുകീസുകാരുടെ ഡയാമ്പർ) ചെമ്പ, കോതോര് എന്ന പ്രദേശങ്ങളായിരിക്കണം. (3)
                           തിരുവിതാംകൂറിൽ ആലപ്പുഴെ സമുദ്രക്കരയിലുള്ള'മൺതിട്ടി'നെ (mud bank)പ്പറ്റി ആ രാജ്യത്തു കമർഷ്യൽ ഏജന്റ്

2.a royage to the east india,p.128

3.the madras revive,vol.1.p.324.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/254&oldid=165154" എന്ന താളിൽനിന്ന് ശേഖരിച്ചത്