താൾ:Mangalodhayam book-6 1913.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മയിൽപ്പീലി കൊണ്ടുണ്ടാക്കിയ ആലവട്ടം വീശിയാൽ കാറ്റുകിട്ടുവാൻ പ്രയാസമാണെങ്കിലും, അതിന്നു വ്യജനവ്യാജേന രാജജസഭയിൽ പ്രവേശം ലഭിക്കുകയും സഭയ്ക്കു് അതുകൊണ്ടു ശോഭാധിക്യമുണ്ടാകയും ചെയ്യുന്നു. അതുപോലെ തന്നെ സംസ്ക്കൃതകാവ്യങ്ങളിലും ഘടനാരീതി ദുർഘടമാണെങ്കിലും, അതിലുള്ള വാഗ്വൈചിത്രം, ഉപമാകൗശലം, വർണ്ണനാനൈപുണ്യം എന്നിവയാൽ രാജ്യസഭയ്ക്ക് സംസ്ക്കൃതകാവ്യങ്ങളെക്കൊണ്ട് അപരിമിതമായ ചമൽക്കാരമുണ്ടാകുന്നു.

                                 ==

കേരളവും ദേശനാമങ്ങളും

(കെ.പി. പത്മനാഭമോനോൻ ബി.എ.ബി.എൽ.)

വടക്കു ഗോകർണ്ണം, തെക്കു കന്യാകുമാരി, കിഴക്കു പശ്ചിമഘട്ടം,(അഥവാസഹ്യൻ പർവ്വത നിര) പടിഞ്ഞാറു സമുദ്രം, ഈ നാലതിർത്തിയ്ക്കകത്തു വീതി കുറഞ്ഞു നീളത്തിൽ സ്ഥിതിചെയ്തുവരുന്ന ഭൂമിയ്ക്കു പരശുരാമക്ഷേത്രം,ഭാർഗ്ഗവക്ഷേത്രം,കർമ്മഭൂമി, കേരളം, മലബാർ, മലയാളം എന്നിങ്ങനെ പേർ പറഞ്ഞുവരുന്നു.

              ഇവയിൽ ആദ്യത്തെ രണ്ടു പേരുകൾ പരശുരാമബ്രഹ്മർഷിയാൽ ഈ ഭൂമി സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടു എന്നുള്ള ഐതിഹ്യത്തെ സൂചിപ്പിക്കുന്നു. ഈ ഐതിഹ്യം ജനങ്ങളുടെ മനസ്സിൽ വേരൂന്നി അടിയുറച്ചു കിടക്കുന്ന സ്ഥിതിയ്ക്ക അതിനെ അത്ര എളുപ്പത്തിൽ എളക്കിമറിയ്ക്കുവാൻ സാധിക്കുന്നതല്ല. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ പരശുരാമൻ പശ്ചിമഘട്ടത്തിന്റെ അടിവാരത്തു നിന്ന് സമുദ്രത്തോടു വാങ്ങിനിൽക്കുവാൻ കല്പിച്ചു.ഒരു വിധം ധിക്കാരമെന്നു വിചാരിക്കവുന്ന ഈ ആജ്ഞയെ സമുദ്രരാജൻ ആദരിക്കുന്നില്ലെന്നു കണ്ടപ്പോൾ മഹർഷി ക്രുദ്ധനായി 'ഒരു ക്ഷണ നേരം കൊണ്ട് എന്റെ അസ്ത്ര  പ്രയോഗത്താൽ ഈ സമുദ്രത്തിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ വറ്റിച്ചു കളയും' എന്നു ഘോഷിച്ചു. ഈ ശാസനയുടെ ഫലമായി സമുദ്രരാജൻ ആവശ്യപ്പെട്ടടത്തോളം ദൂരത്തേയ്ക്ക് മാറി നിൽക്കുകയും അതിനിടയ്ക്കുള്ള ഭൂമി ക്രുദ്ധനായ മഹർഷിയ്ക്കു കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് ഭൃഗുവംശജാതനായ പരശുരാമനാൽ 'പരശുരാമക്ഷേത്രം'അല്ലെങ്കിൽ 'ഭാർഗ്ഗവക്ഷേത്രം' എന്ന ഭൂമി സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടത്. 

ഈ അത്ഭുതകൃത്യത്തെ നടത്തിയ സമ്പ്രദായത്തെപ്പറ്റി കഥയുടെ പലേ പാഠഭേദങ്ങളിൽ പലേ പ്രകാരത്തിലും പറഞ്ഞു കാണുന്നു. മുവ്വേഴുവട്ടം'മുടിക്ഷേത്രിയരെ'മുടിച്ചതിന്റെ ശേഷം തന്റെ കഠിനപ്രവൃത്തിയപ്പറ്റി പരിതാപപ്പെട്ട വീരഹത്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/252&oldid=165152" എന്ന താളിൽനിന്ന് ശേഖരിച്ചത്