താൾ:Mangalodhayam book-6 1913.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൮ മംഗളോദയം നിയും എത്രയോ ഏറെ ഇതിലുണ്ട്. അവയൊക്കെ എടുത്ത് കാണിച്ച് ഇപ്പോൾ തന്നെ ദീർഗ്ഘമായിപ്പോയിരിക്കുന്ന ഈ ഉപന്യാസത്തെ അധികം നീട്ടുവാൻ വിചാരിക്കുന്നില്ല. ഗുണങ്ങളെക്കാട്ടിൽ എത്രയോ വളരെ ദോഷങ്ങൾ ഈ കൃതിയിൽ ഉണ്ടെന്നു മാത്രം ചുരുക്കിപ്പറയുന്നു. ആകയാൽ, ഈ കൃതി കാവ്യത്വത്തിലും ന്യൂനമായും, അതുകൊണ്ടു തന്നെ ഉത്തമകൃതികളുടെ കൂട്ടത്തിൽ സ്വീകരിക്കപ്പെടുവാൻ യോഗ്യതയില്ലാത്തതായുമിരിക്കുന്നു എന്നു ഞാൻ അഭിപ്രായപ്പെടുന്നു. ഇനി, ഈ കൃതി, നിർദ്ദിഷ്ടമായ കാവ്യോദ്ദേശത്തെ സാധിക്കുന്നുവോ എന്നാണാലോചിപ്പാനുള്ളതു. കാവ്യത്തിന്റെ ഒരു ഉദ്ദേശം സഹൃദയന്മാരുടെ ഹൃദയത്തിൽ രസം ജനിപ്പിക്കുകയാണല്ലൊ. ഇതിലെ പാത്രസൃഷ്ടിയിലും ഗദ്യപദ്യരചനയിലും വർണ്ണനകളിലും മറ്റും നീരസത്തിനു ഹേതുവായി പനതുമുണ്ടെന്നു മുമ്പു പറഞ്ഞിട്ടുണ്ടു. വിശേഷിച്ചും, വലിയ തമ്പുരാൻ തിരുമനസ്സിലെ ഭരണമാഹാത്മ്യത്തെ കീർത്തിക്കേണമെന്നുള്ള നിർദിഷ്ടമായ ഉദ്ദേശത്തിന്നു വിരുദ്ധമായ വിധത്തിലാണ് ഇതിലെ വർണ്ണനകൾ പലതും, എന്ന വസ്തുതയും മറന്നുകളയാവുന്നതല്ല. ഈ കൃതിക്കു, മാന്യന്മാരായ ചില വിദ്വജ്ജനങ്ങളിൽനിന്ന് പ്രശംസ ലഭിച്ചിട്ടുണ്ടെന്ന് ഒരു അനുകൂലവാദം ചെയ്യാനുണ്ടെന്നു സമ്മതിക്കാം. എന്നാൽ, ആ വക പ്രശം‌സകൾ'കൊച്ചിസാഹിത്യസമാജ'ത്തിന്റെ ആവശ്യത്തിന്നായി ചെയ്തിട്ടുള്ളവകയല്ലെന്നും,കേവലം ഔപചാരികമാണെന്നും ഓർത്താൽ, അവയെ ഈ വിചാരണയിൽ സ്വീകാര്യമായി കണിച്ചുകൂടുന്നതല്ല. ആകെക്കൂടി നോക്കുമ്പോൾ, ദോഷങ്ങൾ എണ്ണത്തിലും വണ്ണത്തിലും ഏറിയിരിക്കയാൽ,'ബാലാകലേശം'കൊച്ചി സാഹിത്യസമാജം വകയായി അംഗീകരിക്കപ്പെടുവാൻ യോഗ്യതയുള്ളതല്ല എന്നു തെളിയുന്നതുകൊണ്ടു ഈ കൃതിയെ ത്യാജ്യകോടിയിൽ ചോർക്കേണ്ടതാകുന്നു എന്നു ഞാൻ അഭിപ്രായപ്പെടുന്നു. കെ.രാമകൃഷ്ണപിള്ള. ഇന്ത്യയും ഈജിപ്തും .II 'ആഫ്രിക്ക'എന്ന ഭൂഖണ്ഡത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് ഏകദേശം നാലുലക്ഷം ചതുരശ്രനാഴിക വിസ്താരത്തിൽ കിടക്കുന്ന ഒരു വലിയ രാജ്യമാണ് ഈജിപ്ത്. അതിൽക്കൂടി ഒഴികിപ്പോകുന്ന 'നൈൽ'(Nile)നദി കൊല്ലം തോറും കൊണ്ടുവന്നു തള്ളുന്ന ചളിക്കട്ടകൾ സ്വരൂപിച്ചുണ്ടായതാണ് ആ രാജ്യം എന്നു വെച്ച് അതിനു'നൈലിന്റെ സമ്മാനം'എന്ന ഒരു വിശേഷണപ്പേരുകൂടി വവിളിച്ചുവരുന്നു. ആ നദിയുടെ സഹായം കൊണ്ടാണ് അവിടെ കൃഷി ചെയ്തുവരുന്നത്. ഇത്രയും വലിയ *ഈ ഉപന്യാസങ്ങൾ എഴുതുവാൻ എന്നെ ബാബു അവിനാശചന്ദ്രദാസന്റെ ചില ലേഖനങ്ങളാണ് മുഖ്യമായി സഹായിച്ചിട്ടുള്ളത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/163&oldid=165110" എന്ന താളിൽനിന്ന് ശേഖരിച്ചത്