താൾ:Mangalodhayam book-6 1913.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുസ്തകാഭിപ്രായം 127

വയിൽനിന്നു കാർയ്യ കാരണനിയമപ്രകാരം സംഭവിയ്ക്കുന്നവയായിരിയ്ക്കുന്നില്ല. വാസ്തവത്തിൽ, കഥാബീജംതന്നെ ഇതിനുണ്ടെന്നു പറഞ്ഞുകൂടുന്നതല്ല. നായകനായി കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന കലേശൻ തന്നെയും നായകലക്ഷണങ്ങളെ പ്രദർശിപ്പിയ്ക്കുന്നില്ല. നായകൻ ഒരു നിർദ്ദിഷ്ടമായ ഉദ്ദേശത്തെ സാധിപ്പാൻവേണ്ടി പ്രവർത്തിയ്ക്കുന്നതായി കാണുന്നില്ല. കലേശന്റെയും ബാലയുടേയും ചരിതവർണ്ണനം ചെയ്യുന്ന സംഭാഷണങ്ങൾ നായകന്റെയോ നായികയുടെയോ ജീവിതവൃത്തിയുടെ പ്രകടനമാവുന്നതുമല്ല. ഇങ്ങിനെ നോക്കിയാൽ, സംസ്കൃതനാടകശാസ്ത്രപ്രകാരം 'ബാലാകലേശ'ത്തെ നാടകമായി ഗണിപ്പാൻ പാടുള്ളതല്ലെന്ന് നിശ്ചയമാകും.

                                 എന്നാലിനി  ഇതിന്നു  മറ്റേതെങ്കിലുമൊരുമാതിരി  നാടകത്തിന്റെ  വർഗ്ഗത്തിൽ   ചേർന്നുനിൽക്കാൻ   കഴിയുകയില്ലയോ?  മലയാളത്തിൽ   നാടകങ്ങളുടെ  ആവിർഭാവം  ആദ്യമായി  സംസ്കൃതത്തിൽ  നിന്നാണെന്നു  മുമ്പു പറഞ്ഞുവല്ലോ. എന്നാൽ,  സംസ്കൃതത്തിൽനിന്നു  നാടകങ്ങൾ   വന്നുചേരുംമുമ്പു,  നാട്യകലയും  നാട്യപ്രബന്ധങ്ങളും   മലയാളത്തിൽ  ഇല്ലായിരുന്നു  എന്ന്  ഞാൻ   പറയുന്നില്ല.  കൂത്തുകൾ,  കഥകളി  മുതലായ  ചില  നാട്യങ്ങൾ   ഉണ്ടായിട്ടുണ്ടെങ്കിലും,  അവ,  പരമാർത്ഥത്തിൽ 

സംസ്കൃതത്തിലെ 'നാടക'ശബ്ദത്താൽ വിവക്ഷിയ്ക്കപ്പെടുന്ന അർത്ഥത്തിലുൾപ്പെട്ടവയല്ല. സംസ്കൃതത്തെ കഴിച്ചാൽ പിന്നെ, പാശ്ചാത്യഭാഷകളിൽനിന്നും തമിഴിൽ നിന്നുമാ​ണ് മലയാളനാടകങ്ങൾ ചിലത് ആവിർഭവിച്ചിട്ടുള്ളത്. എന്നാൽ ഇവയ്ക്കും, ലക്ഷണങ്ങളിൽ മുഖ്യമായവ ഏറെക്കുറെ സമാനമാണെന്നു സൂക്ഷ്മമാലോചിച്ചാൽ ഗ്രഹിയ്ക്കാവുന്നതാണ്. പാശ്ചാത്യനാടകങ്ങൾക്ക് അവശ്യം ആവശ്യമെന്ന് നിശ്ചയിയ്ക്കപ്പെട്ടിരിയ്ക്കുന്ന കാലൈക്യം, ദേശൈക്യം, വ്യാപാരൈക്യം എന്നു മൂന്നുവക ഐക്യരൂപവും 'ബാലാകലേശ'ത്തിനുണ്ടോ എന്ന് നോക്കാം. രംഗങ്ങൾ കൊച്ചിസംസ്ഥാലത്തിനുള്ളിൽ തന്നെയുള്ളവയാണെന്ന് അർത്ഥമാക്കിയാൽ ദേശ്യൈക്യം ഉണ്ടെന്ന് സമ്മതിയ്ക്കാം. എന്നാൽ മറ്റു രണ്ടു ഐക്യങ്ങളോ? ഒന്നാമങ്കത്തിൽ, 'ബാല' അനേകശദാബ്ദാ മുമ്പുള്ള ലന്തക്കാർ, പോർത്തുഗീസുകാർ മുതലായവരുടെ ആക്രമങ്ങളെപ്പറ്റിയാണ് തോഴിയോട് സംഭാഷണം നടത്തിത്തുടങ്ങുന്നത്.; പണ്ടേക്കാലം മുതൽക്ക് ഇന്നേവരെയുള്ള കഥകളൊക്കെ ഒന്നായി കൂട്ടിക്കെട്ടിയിരിയ്ക്കുന്നു. മൂന്നാമങ്കത്തിലോ, ഭാവികാലത്ത് ഉണ്ടായിക്കാണ്മാൻ ആഗ്രഹിയ്ക്കുന്നതായ ചില സമുദായപരിഷ്ക്കാരങ്ങളേയും സംഘടിപ്പിച്ചിരിയ്ക്കുന്നു. ഈ അവസ്ഥയ്ക്ക് കാലൈക്യമില്ലെന്നു നിശ്ചയംതന്നെ. പിന്നെ, വ്യാപാര്യൈക്യം; നായകൻകൂടിയും നിർദ്ദിഷ്ടമായ ഒരുദ്ദേശത്തെ മുൻനിർത്തിക്കൊണ്ട് വ്യാപരിയ്ക്കുന്നില്ല. മറ്റുള്ള കഥാപാത്രങ്ങളും അങ്ങിനെയൊരു ഉദ്ദേശപ്രാപ്തിയ്ക്ക് ഉപകാരികളായോ സഹകാരികളായോ വ്യാപരിയ്ക്കേണ്ടുന്ന ആവശ്യകതയും അവകാശവും ആ കാരണത്താൽ തന്നെ നിരസിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇങ്ങിനെ വ്യാപാര്യൈക്യവും ഈ കൃതിയിലില്ല. ഇനി, തമിഴുനാടകങ്ങളുടെ തോതുവച്ചു നോക്കുന്നതാണെങ്കിൽ ആ നാടകകർത്താക്കന്മാരും ഭരതശാസ്ത്രത്തെ അനാദരിച്ചിട്ടില്ലെന്നു തെളിയുന്നതാണ്. ആ നാടകങ്ങളിലും, നിർദ്ദിഷ്ടമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/152&oldid=165098" എന്ന താളിൽനിന്ന് ശേഖരിച്ചത്