താൾ:Mangalodhayam book-6 1913.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്റെ അച്ഛന്ന് ആനന്ദസ്വാമി കൊടുത്തതാണ്' എന്നു പറഞ്ഞു. ഹരിണാക്ഷി_എന്ന് എനിയ്ക്കിപ്പോൾ മനസ്സിനായി. വിവാഹസമയത്തു ഞങ്ങളുടെ കണ്ണുകൾ കെട്ടിയിരുന്നത് എന്തിനാണെന്നും എനിയ്ക്ക് ഇതിൽനിന്ന് അറിയാറായി. വിവാഹം വളരെ ഗോപ്യമായും സാധാരണങ്ങളായ ആഘോഷങ്ങൾകൂടി ഇല്ലാതേയും നടത്തിയതിന്റെ അർത്ഥവും അഞ്ചു കൊല്ലത്തേയ്ക്ക് ഈ മോതിരങ്ങൾ ധരിയ്ക്കരുതെന്നു ഞങ്ങളോട് ആവശ്യപ്പെട്ടതിന്റെ കാരണവും ഇപ്പോൾ സ്പഷ്ടമായി. ഇത്രയും എനിയ്ക്ക് അറിയുവാൻ സാധിച്ചെങ്കിലും ബാക്കിയെല്ലാം വലിയ കടങ്കഥയായി ത്തന്നെ ഇരിയ്ക്കുന്നു. രാജാവ്_ 'ആനന്ദസ്വാമിയിൽ നിന്ന് ഈ എഴുത്തുകിട്ടിയ ഉടനെ നിന്റെ അച്ഛൻ പുരന്ദരനെ ക്കൊണ്ടു നിന്നെ വിവാഹം ചെയ്യിക്കുവാൻ തീർച്ചയാക്കിയിരുന്ന ആദ്യനിശ്ചയത്തെ ഭേദപ്പെടുത്തിയതും കൂടി സ്പഷ്ടമായില്ലേ. അതുകേട്ടു വ്യസനക്രോന്തനായി പുരന്ദരൻ നാടു വിട്ടു പോയതും ശരിയാണ്. ഇതിനിടയ്ക്ക് ആനന്ദസ്വാമി നിനക്ക് അനുരൂപനായ ഒരു വരനെ അന്വേഷിച്ചു നടക്കയും ഒടുവിൽ ഒരുവരനെ കണ്ടെത്തുകയും ചെയ്തു. അവന്റെ ജാതകം നോക്കിയപ്പോൾ അവന്ന് ഇരുപത്തി എട്ടാമത്തെ വയസ്സിൽ ഒരു വലിയ ഗ്രഹപ്പിഴയുണ്ടെന്നും അതുവിട്ടു ജീവിച്ചാൽ അവൻ ദീർഗ്ഘായുഷ്മാനായി ഭവിയ്ക്കുമെന്നും കാണപ്പെട്ടു. ആനന്ദസ്വാമിയുടെ ശാസ്രൂവ്യുല്പത്തിയാൽ ഇത്രയെല്ലാം അറിവാൻ സാധിച്ചതാണ്. എന്നാൽ അതിന്നു മുമ്പുതന്നെ വിവാഹം കഴിഞ്ഞ് അഞ്ചു സംവത്സരങ്ങൾക്കിടക്ക് അവന് മരിയ്ക്കത്തക്ക ഒരു ആപത്തു നേരിടുമെന്ന് ആനന്ദസ്വാമി ഗണിച്ചറിഞ്ഞു. ഈ അഞ്ചുകൊല്ലം കഴിഞ്ഞാൽ അവന്‌ ആയുരാരോഗ്യസമ്പൽസമൃദ്ധനാകയും ചെയ്യും. 'അതുകൊണ്ടു വരന് ഇരുപത്തിമൂന്നു വയസ്സുള്ളപ്പോൾ വിവാഹം നടത്തേണമെന്നു തീർച്ചപ്പെടുത്തി. പക്ഷെ അതിനിടയ്ക്കുള്ള കാലം മുഴുവനും നിന്നെ വിവാഹം കഴിയ്ക്കാതെ നിർത്തിയാൽ നീ വല്ല ചാപല്യവും പ്രവൃത്തിച്ചേക്കുമോ എന്നും കഥയില്ലാതെ മറ്റു വല്ലവരേയും വിവാഹം ചെയ്തേയ്ക്കുമോ എന്നും വളരെ ഭയമുണ്ടായിരുന്നും അതുകൂടാതെ കഴിയ്ക്കുന്നതിലേയ്ക്കായിരുന്നു ആ ചീന്തിയ കടലാസു കഷ്ണം നിന്റെ പണ്ടപ്പെട്ടിയിൽ ഇട്ടിരുന്നത്. ആ അഞ്ചു കൊല്ലം കഴിയുന്നതിന്നു മുമ്പു നീ നിന്റെ ഭർത്താവിനെ കാണാതെ കഴിയ്ക്കുന്നതിന്ന് എടുത്തിരുന്ന ഉപായങ്ങൾ എന്തെല്ലാമാണെന്നു നിനക്കു തന്നെ അറിയാമല്ലോ. അതിലേയ്ക്കുവേണ്ടിത്തന്നെയായിരുന്നു നിങ്ങളുടെ കണ്ണുകെട്ടി അന്യോന്യം കാണാതെ

വിവാഹം കഴിപ്പിച്ചതും.

'എങ്കിലും കുറെ മാസങ്ങൾക്കു മുമ്പ്, മുൻകൂട്ടി കാണാതിരുന്ന ചില വ്യസനകരങ്ങളായ സംഭവങ്ങളിൽ ഈ ഏർപ്പാടുകൾക്കെല്ലാം അല്പം ഇളക്കം തട്ടി. നിന്റെ അച്ഛന്റെ പെട്ടന്നുണ്ടായ മരണവും അതു സംബന്ധിച്ചുണ്ടായ കുഴപ്പങ്ങളും നിനക്ക് അനുഭവിയ്ക്കേണ്ടിവന്ന ദാരിദ്ര്യവും മുൻകൂട്ടിക്കണ്ടിരുന്നില്ല. ഈ സംഭവങ്ങൾക്കു ശേഷം ഒരു ദിവസം ആനന്ദസ്വാമി എന്റെ അടുക്കൽ വന്നു നിന്റെ സകല വർത്തമാനങ്ങളും നിന്റെ വിവാഹത്തിന്റെ അതി ശയനീയമായ അസാധാരണത്വവും എന്നെ ധരിപ്പിച്ചു. നിന്നെ രക്ഷിയ്ക്കുന്നതിന്നുള്ള ഭാരം അദ്ദേഹം എന്നെ ഏല്പിയ്ക്കുകയും നിനക്കുവേണ്ടിവരുന്ന ചിവിന്നെല്ലാം താൻ ഉത്തരവാദിയാണെന്ന് എന്നെ അറിയിക്കയും ചെയ്തു പിന്നെ എന്നെ ഒന്നുകൂടി അദ്ദേഹം ഏല്പിച്ചിരു്ന്നു, നിന്റെ ഭർത്താവ് ഈ പട്ടണത്തിതന്നെ വസിയ്ക്കുന്ന ഒരുവനാണെന്നും, നീയും അവനും കൂടി കാലാവുധിയ്ക്കു മുമ്പു കാണാതെ കഴിയ്ക്കേണ്ടുന്നതിന്നു വേണ്ട ഒത്താശകൾ ചെയ്യിക്കേണമെന്നുമായിരുന്നു ഏല്പിച്ചിരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/120&oldid=165073" എന്ന താളിൽനിന്ന് ശേഖരിച്ചത്