താൾ:Mangalodhayam book-10 1916.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨ മംഗളോദയം മുധ - എന്റെ പ്രിയപ്പെട്ട മനോരമേ ! മുത്തും പവിഴവും ചേർന്ന നിന്റെ ഈ കണ്ഠാഭരണം പോലെ സംസ്കൃതവും കർണ്ണാടകവും ഇടകലർത്തി പറഞ്ഞാലൊ?

മനോരമ സമ്മതിച്ചു. മുധനൻ പ്രതിഫലം കിട്ടാതെ യാതൊരു കഥയും പറയുക പതിവില്ലായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെ മഹാരാജാവു പോലും അഭിനന്ദിച്ചു മതിയായ പ്രതിഫലം കൊടുത്തുവന്നിരുന്നു.

മുധ - ആകട്ടെ , ഞാൻ കഥ പറയാം. എന്നാൽ നീ എനിയ്ക്കെന്തു സമ്മാനം തരും ? മനോ - ഞാൻ എന്നെത്തന്നെ തന്നേക്കാം. മുധ - എന്ത് ? നിന്നെത്തന്നെ എന്നോ ! നിന്റെ അച്ഛനും അമ്മയും കൂടി നിന്നെ എനിക്കായി തന്നിട്ടുള്ള കഥ മറന്നുപോയോ ? വീണ്ടും നീ എങ്ങിനെയാണു തരുന്നത് ? മനോ - പിന്നെ ഞാനെന്താണു തരേണ്ടത് ? എങ്കിലും ഒരു കഥ പറയണം ; അപ്പോഴാകട്ടെ . മഹാരാജാവും കഥ പറഞ്ഞശേഷമാണല്ലൊ സമ്മാനം തരുക പതിവുള്ളത്.

അതു മതി എന്നു പറഞ്ഞു മുധനൻ കഥപറയാനാരംഭിച്ചു. ശ്രോതാവിന്റെ നയനങ്ങളിൽ നിന്നും ധാരമുറിയാതെ അശ്രുകണങ്ങൾ പ്രവഹിക്കത്തക്കവിധത്തിൽ , സീതയെ കാട്ടിലേക്കു കൊണ്ടുപോകുന്നതിന്നു ശ്രീരാമൻ ലക്ഷ്മണനോടാജ്ഞാപിക്കുന്ന ഭാഗം അദ്ദേഹം വർണ്ണിക്കുന്നു. മർമ്മഭേദകമായ വിധത്തിൽ സീത വിലപിക്കുന്നതും അവസാനത്തിൽ അവളെ കാട്ടിൽ വിട്ടിട്ടു ലക്ഷ്മണൻ അയോധ്യയിലേക്കു മടങ്ങുന്നതും  അപ്പോൾ  'വത്സ ! ഞാൻ കരഞ്ഞു എന്നു രാമദേവനോടു പറയരുതെ .  അദ്ദേഹം ഇതറിഞ്ഞാൽ ഇതിലധികം വിലപിക്കും '  എന്നുപദേശിയ്ക്കുന്നതും  മറ്റും വർണ്ണിച്ചശേഷം ' ഇവിടെ അയോധ്യയിൽ സീതാരാമൻ ദ്വിഗ്വിജയത്തിനായുള്ള കുതിരയെ .....' ​എന്നു പറഞ്ഞപ്പോൾ 

' കുതിരയെക്കൊണ്ടു കളയൂ . ആ ഘോരവനത്തിൽ അനന്യശരണയായി ഉപേക്ഷിക്കപ്പെട്ട സീതയുടെ സ്ഥിതി എന്തായി എന്നറിയാഞ്ഞിട്ട് എന്റെ ഹൃദയം തളരുന്നു . ' എന്നു മനോരമ ഇടയ്ക്കു തടഞ്ഞു പറഞ്ഞു. അനന്തരം വാല്മീകി മഹർഷി തന്റെ ആശ്രമത്തിലേക്കു അവളെ കൂട്ടിക്കൊണ്ടുപോയ കഥ പറഞ്ഞ ശേഷം 'ഇവിടെ അയോധ്യയിൽ സീതാരാമൻ ' എന്നു തുടങ്ങിയപ്പോൾ മനോ - എന്തസംബന്ധമാണ് പ്രിയതമൻ പറയുന്നത് ? സീതയെ ദൂരത്തെറിഞ്ഞ ആ കഠിനഹൃദയൻ സീതാരാമനോ? അയാൾ ഭീമനായിരിയ്ക്കാം. മുധ - പ്രിയെ ! ഇതു ശരിയല്ല. അദ്ദേഹം കഠിനഹൃദയനൊ ? സീതയെ വിട്ടുപിരിഞ്ഞപ്പോൾ അദ്ദേഹത്തിനു എത്രമാത്രം വ്യസനമുണ്ടായി എന്നു നിനക്കറിഞ്ഞുകൂടെ? മനോ - എന്ത് ? അദ്ദേഹം വിധികർത്താവും കുറ്റക്കാരനും ര​ണ്ടും ആയിരുന്നു എന്നോ ? ജഡ്ജിതന്നെ ശിക്ഷ അനുഭവിയ്ക്കേണ്ടതായിവന്നൊ?

മുധ - പ്രിയെ ! നീ എന്താണു പറയുന്നത് ? ആരാണ് വിധികർത്താവ് ? അദ്ദേഹത്തിന്റെ പേരു നിഷ്കളങ്കമായി സൂക്ഷിക്കുന്നതിന് അദ്ദേഹം ചുമതലപ്പെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/53&oldid=164820" എന്ന താളിൽനിന്ന് ശേഖരിച്ചത്