താൾ:Mangalodhayam book-10 1916.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാണക്യനും രാക്ഷസനും ൪൭ കാണുന്നത്. ലൗഗാക്ഷിഭാസ്കരന്റെ അർത്ഥസംഗ്രഹവും, ആപദേവന്റെ ന്യായപ്രകാശവും മാത്രമേ ചെറിയ പ്രകരണങ്ങളുടെ കൂട്ടത്തിൽ കണക്കാക്കുവാൻപാടുള്ളു. അവയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങൾ മീമാംസാശാസ്ത്രത്തിന്റെ സ്വരൂപജ്ഞാനത്തിന്നുപോലും തീരെ മതിയാവാത്തവയുമാണ്. ഗ്രന്ഥാന്വേഷകന്മാരുടെ പരിശ്രമംകൊണ്ടു, മീമാംസാശാസ്ത്രത്തിലുള്ള നല്ലനല്ല പ്രകരണഗ്രന്ഥങ്ങൾ പുറത്തു വരുന്നതായാൽ അതു ശാസ്ത്രവ്യസനികൾക്കു വലിയ ഒരനുഗ്രഹമായിരിക്കുന്നത്.കർമ്മശൂരന്മാരായ കേരളീയരുടെ ഇടയിൽ പുരാതനകാലത്തു പല മീമാംലകന്മാരും ഉണ്ടായിരുന്നുവെന്നും ചരിത്രങ്ങളെക്കൊണ്ടും ഐതിഹ്യങ്ങളെക്കൊണ്ടു അറിവാ നിടയായിട്ടുണ്ട്. കേരളീയന്മാരായ മീമാംസകന്മാർ മീമാംസാവിഷയകമായ ഒരു ഗ്രന്ഥവും ഉണ്ടാക്കീട്ടില്ലെന്നു വരുമോ? പരിഷ്കാരഭ്രമംകൊണ്ടു മതിമറന്നിരിക്കുന്ന പുതിയ കൂട്ടരുടെ തലയിലുണ്ടൊ ഈ കഥ കയറുവാൻ പോകുന്നു? കഷ്ടം കാലത്തിന്റെ ക്രൂരപരിണാമമെന്നെ പറയേണ്ടതുള്ളു.

                                                                                 എ. എസ്സ്.
                                      ചാണക്യനും രാക്ഷസനും
                                      ൧

ചാണക്യനു രാക്ഷസശം, മുദ്രാരാക്ഷസനാടകത്തിലെ രണ്ടു പ്രധാനപാത്രങ്ങളാണ്. ക്രിസ്തു ഝനിക്കുന്നതിന്നു മുമ്പുനാലാം നൂറ്റാണ്ടിൽ സുപ്രസിദ്ധാനായ ചന്ദ്രഗുപ്തൻ മഗധരാജ്യത്തെ ആക്രമിച്ച പിടിച്ചതായ കഥയേയും അതു സംബന്ധമായുണ്ടായ ആഭ്യന്തരകലഹങ്ങളേയും ആധാരമാക്കിക്കൊണ്ടു മഹാകവി വിശാഖദത്തൻ നിർമ്മിച്ചിട്ടുള്ളതും രാജ്യതന്ത്രവിഷയകമായ ഏകസംസ്കൃതനാടകവുമാണ് മുദ്രാരാക്ഷസം. ആ ഗ്രന്ഥത്തിൽ അനേകം കഥാപുരുഷന്മാരുണ്ടെങ്കിലും, ചാണക്യനേയും രാക്ഷസനേയും എടുത്തു കളഞ്ഞാൽ , സിംഹവും ഗജവുമില്ലാത്ത വനംപോലെ നാടകം ശൂന്യമായിത്തീരും. ചാണക്യനും രാക്ഷസനും ചെയ്യുന്ന നീതിപ്രയോഗങ്ങളുടെ ഫലത്തിന് അവരല്ലാ അധികാരികളെങ്കിലും, അവരില്ലെങ്കിൽ നാടകത്തിന്റെ സർവ്വസ്വവും നശിച്ച കൂട്ടത്തിലാവുന്നതാണ്.

ചാണക്യന്റെ യഥാർത്ഥനാമധേയം വിഷ്ണുഗുപ്തൻ എന്നാകുന്നു. കൗടില്യൻ എന്നു മറ്റൊരു പേരും ഇദ്ദേഹത്തിന്നുണ്ട്. ഇദ്ദേഹം നീതിശാസ്ത്രപ്രണേതാവായ ചണകന്റെ പുത്രനും, ഔശനസദണ്ഡനീതിയിലും ചതുംഷഷ്ട്യംഗമായ ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രണേതാവും ഇദ്ദേഹം തന്നെ.ജാതിയിൽ ഇദ്ദേഹം ബ്രാഹ്മണനാണ്. രാക്ഷസനും ബ്രാഹ്മണൻ തന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/48&oldid=164814" എന്ന താളിൽനിന്ന് ശേഖരിച്ചത്