താൾ:Mangalodhayam book-10 1916.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ മംഗളോദയം സർവത്തെയും ജീവിതത്തെയും നാം നശിപ്പിക്കാൻ തുടങ്ങി. സമ്പാദ്യത്തിൽ ചിലവു ചെയ്വാനും തുടങ്ങി. നമ്മുടെ അഗതികൾക്കാവട്ടെ യുവാക്കന്മാർക്കാവട്ടെ ഒരു പൈയപോലും സമ്പാദിക്കേണമെന്നു ചിന്തയില്ല. ദുരഭിമാനത്താൽ അദ്ധ്വാനിപ്പിക്കാൻ വയ്യ. എന്നാൽ എത്ര വളരെ ചിലവു ചെയ്താലും അവർ തൃപ്തിപ്പെടുന്നില്ല. ചെലവു ചെലവു; ആഡബരച്ചെലവു എന്നല്ലാതെ വരവിന്റെ ശബ്ദമേ കേൾപ്പാനില്ല. ആകപ്പാടെ എങ്ങും നാശം! എങ്ങും ദാരിദ്രം! എങ്ങും ദുരാചാരം! ഇതാണ് ഇന്നത്തെ സ്ഥിതി! നാട്ടുകാരെ! ജാഗൃത ജാഗൃത. ഇപ്പൊഴെങ്കിലും ഉണർന്നു ചിലവുചുരുക്കുവിൻ. ആഡംബരത്തിൽ ഭ്രമിക്കേണ്ട. ദുരാചാരത്തെ പരത്തേണ്ട. സ്വന്തം സ്ഥിതിയെ ഉറപ്പിക്കുക. സ്വന്തം സഹോദരങ്ങളെ രക്ഷിക്കുവാൻ പ്രപ്തരാകുക. ഒന്നു കൂടി ഇതാ പറയുന്നു : ജാഗൃത! ജാഗൃത! കന്നത്തു ജനാർദ്ദനമേനോൻ-

                             ഒരു ഗണപതി.
                           (കൃഷ്ണഗാഥാരീതി )  

ആനമുഖവനുമാറുമുഖവനും ഘോരമാംവണ്ണംകലഹിക്കുമ്പോൾ പാരമുറക്കെക്കരഞ്ഞുതുടങ്ങിനാൻ ഹേരംബൻപാരംവിവശമോടെ എന്തുമകനെ!കരയുന്നതെ നമ്മ ദന്തിമുഖനോടുചോദിച്ചപ്പോൾ ചൊല്ലിനാനെങ്കിലോഷണ്മുഖൻവന്നുടൻ തല്ലിനാനെന്റെചെവീന്മേലൊന്ന് ഉണ്ണീ!നീയെന്തിവനോടുചെന്നോരോരോ ദന്നയംകാട്ടുന്നതെന്നാളമ്മ സങ്കടമായതുമെന്റെനയനങ്ങൾ സംഖ്യാഗണിപ്പാൻവരികമൂലം ഉണ്ണി!നീയെന്തിനുഷണ്മുകൻതന്നുടെ കണ്ണകലെണ്ണുവാൻചെന്നതിപ്പോൾ വെക്കമവനൊരുകോലെടുത്തെന്നുടെ മൂക്കളന്നാനതുകൊണ്ടുതന്നെ പാരമുറക്കെച്ചിരിച്ചുഭഗവതി പോൾമിതെന്നുവിലക്കിപ്പിന്നെ ഇത്തരംക്രീഡനംചെയ്തുവസിക്കുന്ന വിഘ്നേശ്വരാപോറ്റി!കൈതോഴുന്നേൻ. (ഒരു പഴയ ഗ്രന്ഥത്തിൽ നിന്ന്)

                                ചിതോരിലെ മഹായുദ്ധം 
                       IV
                                      ഉപസംഹാരം 

മുസൽമാന്മാർക്കു കീഴടങ്ങുകയോ? അത് ഒരിക്കലും ഉണ്ടാവാത്ത കാര്യമാണ്. കീഴടങ്ങുക എന്നത് പരാധീനതയുടെ ഉറപ്പുള്ള ഒരു ഇരിമ്പുചങ്ങലയാണ്. അതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/35&oldid=164775" എന്ന താളിൽനിന്ന് ശേഖരിച്ചത്