താൾ:Mangalodhayam book-10 1916.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉക്കണ്ടനുണ്ണിയുടെ തറവാട് ൨൯൧

ഞ്ഞു. പക്ഷെ, ഞങ്ങളെയൊക്കെ ആട്ടിപ്പുറത്താക്കുവാൻ വന്ന ഒരു ഭയങ്കര മൂർത്തിയാണെന്നുള്ള ഭയം കണ്ടപ്പോഴേ മാറിയുള്ളു.

    ഉക്ക-അതാണു കേമമായത്. എന്താണാവോ അങ്ങിനെ തോന്നുവാൻ കാരണം?
     കല്യാ-ഒന്നുമില്ല. അച്ഛന്റെ. ചാപല്യം. ഏതെങ്കിലും അച്ഛന്നു മനസ്സിന്നു ഇപ്പോഴെ നല്ല സമാധാനമായുള്ളു. 
        അതിലിടയ്ക്ക് ഗോപാലമേനോനും അകത്തേക്കു കടന്നു. ഗോപാലമേനോൻ ഒരു പഴയ വക്കീലാണ്. യാതൊരു സംശയവുംകൂടാതെ മിസ്റ്റർ നായരുടെ അടുക്കെ വന്നു മുഖത്തു നോക്കി.

ഗോപാലമനോൻ- നേത്യാരെ ഞാൻ കണ്ടറിയും. നിങ്ങൾ വേറെ തെളിവൊന്നു ഇനി ഹാജരാക്കണ്ടതില്ല.റിക്കാട്ടുകളെല്ലാംക്രമപ്പെടുത്തി വെച്ചിട്ടുണ്ട് .ഞങ്ങൾ എപ്പോളാണ് സ്ഥലം ഒഴിഞ്ഞുതരേണ്ടത്?

ഉക്ക- പാലക്കാട്ടുനിന്നു വല്ലാത്ത വെയിലത്താണ് പുറപ്പെട്ടതെന്നും തോന്നുന്നു.വിയർത്തു ക്ഷീണിച്ചപോലെ തോന്നുന്നു. കുറച്ചു വിശ്രമിക്കുകയാണു നല്ലത്

ഗോ-മേ- നിങ്ങൾ ഏതു കാട്ടിലാണ് ഇതുവരെ ഒളിച്ചിരുന്നത്? ഇന്ത്യയിലും ബർമ്മയിലും ലങ്കയിലും ഞാനന്വേഷക്കാത്ത സ്ഥലമുണ്ടോ എന്നു സംശയിക്കത്തക്ക ഒരു തെളിവു നിങ്ങളെപ്പറ്റി കിട്ടിയത്. നിങ്ങൾ ,അമ്മാമൻ മരിച്ച വിവരംഎങ്ങനെ അറിഞ്ഞു.?

ഉക്ക-ഈ ദിക്കുകാരനായ ഗോപാലൻ നമ്പ്യാരാണു പറഞ്ഞത്.

ഗോ-മേ-നമ്മുടെ പാലപ്പിള്ളി ഗോപാലൻനമ്പ്യാരോ? അയാളെ കൊളമ്പിനിന്നു വനനതിന്നു ശേഷം പലതവണയും ഞാൻ കാണുകയാണ്ടായി .ഒരലക്ഷവും എന്നോടു പറഞ്ഞില്ലേല്ലൊ! അയാളെ ഇതാ ഇപ്പോൾത്തന്നെപ്ലാറ്രുഫാറത്തിൽ കണ്ടുവെന്നു തോന്നുന്നുവല്ലൊ. അല്ലെ കല്യാണി!


കല്യാണി- ഇപ്പോത്തന്നെ ഇവിടെയുണ്ടായിരുന്നു. എങ്ങോട്ടാ ഒളിച്ചുകളഞ്ഞതാവോ?

ഗോ-മേ- അതിരിക്കട്ടെ.നിങ്ങൾ കാര്യം പറയൂ. ഞങ്ങൾ എപ്പോളാണു സ്ഥലം ഒഴിഞ്ഞുതരേണ്ടത്?

ഉക്ക-അതു നമുക്കാലോചിക്കാമെല്ലാ എനിക്ക സ്വകാര്യമായി ഒന്നു പറയാനുണ്ട് .(എന്നു പറഞ്ഞ് വേറെ ഒരിടത്തേക്കു മാറീട്ട് .) ഞാൻ ഇവിടെ ബന്ധുക്കളും പരിചയക്കാരും ഇല്ലാത്ത ഒരാളാണെന്നറിയാല്ലൊ. പൂത്രനിർവ്ശേഷമായ സ്നേഹത്തൊടെ എനിക്കുവേണ്ടി എന്റെ സ്വത്തുക്കൾ നിങ്ങൾ ഭരിച്ചിട്ടുണ്ട്. എന്നെ ഒരു യഥാർത്ഥപുത്രനായി സ്വീകരിക്കുകകുടി ചെയ്താൽ ഞാൻ അനുഗൃപീതനായി. നിങ്ങൾക്ക് അതിന്നു ദയതോന്നുന്നപക്ഷവും കമാക്ഷിക്കു തീരെ വിമൂഖതയില്ലെത്തു വരുനനപക്ഷവും സ്വത്തുൾ ഞാൻ എറ്റുവാങ്ങാം. അല്ലെങ്കിൽ ഞാൻ എന്റെ സ്ഥലത്തേക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/322&oldid=164761" എന്ന താളിൽനിന്ന് ശേഖരിച്ചത്