താൾ:Mangalodhayam book-10 1916.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉക്കണ്ടനുണ്ണിയുടെ തറവാട് ൨൮൩

സ്വത്തുക്കളെല്ലാം ഗോപാലമേനോനെ ഏല്പിച്ചിരിക്കയാണ്. അദ്ദേഹം തന്റെ സ്വന്തമുതലുപോലെയാമ് ആ സ്വത്തുക്കുൾ നോക്കിഭരിക്കുന്നത്.

   ഉക്ക-അതൊക്കെ  പോട്ടെ. കാപ്പി കുറച്ചുംകൂടി ഇരിക്കട്ടെ .ദൂരം പോകേണ്ടതല്ലേ? ഏതെങ്കിലും ഞാൻ ആ പുഴവക്കത്ത് ഇന്നുണ്ടായതു നിങ്ങളുടെ ഭാഗ്യംതന്നെ.
 
  നമ്പ്യാർ-(സ്വാഗതം) ഞാനിങ്ങിനെ ഒരു പുള്ളിയെ ഇതുവരെ കമണ്ടിട്ടില്ല. ഇയ്യാൾ പുഴവക്കത്തുണ്ടായത് എന്റെ ഭാഗ്യം തന്നെയാണല്ലോ?പക്ഷെ ആയിരിക്കാം. എന്നാൽ ഇതു കേൾക്കുന്നവർ പറയുക എന്റെ ഭാഗ്യമെന്നല്ലാ ഇയ്യാളുടെ ഭാഗ്യമെന്നാണ്.
 
               നമ്പ്യാർ കച്ചവടസംബന്ധമായി ഉക്കണ്ടനുണ്ണിനായരുമായിട്ടുള്ള ഏർപ്പാടുകളെല്ലാം കഴിച്ചതിന്നുശേഷം മടങ്ങിപ്പോവാൻ പുറപ്പെട്ടപ്പോൾ  ഉക്കണ്ടനുണ്ണിനായർ പറഞ്ഞു;_'വാസ്തവം പറകയാണെങ്കിൽ ഞാൻ ആ പുഴവക്കത്ത് അപ്പോളുണ്ടായതു നിങ്ങളുടെ ഭാഗ്യം തന്നെയാണ്. എന്നെപ്പറ്റിയാവട്ടെ ഇവിടെ നടന്ന സംഭവത്തെപ്പറ്റിയാവട്ടെ നിങ്ങൾ നാട്ടിലേക്കെഴുതുകയോ അവിടെ ചെന്നാൽ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്കയില്ലെന്ന് ഒരു വാഗ്ദാത്തം ചെയ്യണം. കൂടാതെ , ഇവിടെയുള്ള കാപ്പിക്കുരുവെല്ലാം വേഗം കൊണ്ടുപോവാൻ ഏർപ്പാടുചെയ്കയും വേണം.'
     
              നമ്പ്യാർ കുറച്ചുനേരം ആലോച്ചിച്ച് അങ്ങിനെയാവാമെന്നു മടങ്ങിപ്പോയി.
                                        *  *  *  *  *  *  *  *  *  *
     
                                     ഉക്കണ്ടനുണ്ണിനായർ എന്നു മലയാളത്തിലും, കണ്ടസ്വാമിപ്പിളള എന്നു സിംഹളദ്വീപിലും അറിയപ്പെടുന്ന,മരവില്ലാസം  കാപ്പിത്തോട്ടം ഉടമസ്ഥനായ മിസറ്റർ   നായർ സാധാരണന്മാരിൽനിന്നു വ്യത്യസ്തമായ രീതിയിലാണു കാര്യയ്യങ്ങൾ നടത്തിയിരുന്നത്.ഈ വലുതമായ കാപ്പിത്തോട്ടം അനുഭവത്തിലാവുന്നതിനിടയ്ക്കു ധനസംബന്ധമായ പല കുഴപ്പങ്ങളും  അദ്ദേഹത്തിന്നു സംഭവിച്ചിട്ടുണ്ട് .തന്റെ വരവു കാത്തിരിക്കുന്ന ആ വമ്പിച്ച മുതലിന്റെ വിവരം അറിഞ്ഞിട്ടുംകൂടി  വക്കീൽ ഗോപാലേനോന് എഴുതുകയാവട്ടെ നാട്ടിൽച്ചെന്നു  കുറച്ചു പണം കൊണ്ടുവരാൻശ്രമിക്കുകയാവട്ടെ അദ്ദേഹം ചെയ്തില്ല.കാടുകൾ പുതുതായി വെട്ടിത്തെളിയിച്ചു കാപ്പിത്തോട്ടം വർദ്ധിപ്പിക്കുന്നതിനും. തോട്ടത്തിൽക്കൂടി വെള്ളച്ചാലുകൾ കുഴിപ്പിക്കുന്നതിനും,കുലിവേലക്കാര്ക‍ക്കു താമസിപ്പാൻ കെട്ടിടങ്ങൾ കെട്ടുന്നതിനും ,തോട്ടം മാനേജ്മെന്റിൽ തന്നെസ്സഹായിപ്പാൻ സമർത്ഥനായ ഒരു തമിഴനെ നിശ്ചയിക്കുന്നതിന്നും ആയിരിന്നു മിസ്റ്റർ നായർ ശ്രമിച്ചുകൊണ്ടിരുന്നത്.ഇവ ഓരോന്നായി സാധിച്ചതോടുകൂടി സ്റ്റീൻ ആന്റ് കമ്പനിക്കാരുമായുള്ള കരാറും സമ്മതിച്ചുവന്നു.
  

ഒരു ദിവസം രാവിലെ കൊളമ്പിലേക്കു പുറപ്പെട്ടതും അവിടുന്നു കപ്പൽകയറി തൂത്തുക്കുടിയിൽ വന്നതും പിറ്റേന്നു കാലത്തു പോട്ടിയും സാമാനങ്ങളുമായി പാലക്കാട്ടു സ്റ്റേഷനിൽ വണ്ടിയിറങ്ങിയതും ഒക്കെ മിസ്റ്റർ നായരുടെ തൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/314&oldid=164753" എന്ന താളിൽനിന്ന് ശേഖരിച്ചത്