താൾ:Mangalodhayam book-10 1916.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗിരിബാല

യി ഗിരിബാലയെ പ്രാപിച്ച് അവളുമായി സരസല്ലാപം ചെയ്ത് അവളോടുള്ള തന്റെ അനുരാഗത്തെ പ്രദർശിപ്പിക്കാറുണ്ട്. അന്ന് അവൾ ഒരോ ഒരു ഗൃഹത്തിൽ തന്നെയാണു താമാസിച്ചിരുന്നതെങ്കിലും ഗോപിനാഥൻ അവൾക്ക് എഴുത്തുകൾ അയക്കുക പതിവുണ്ട്. അതിനുള്ള ആവിശ്യം സാധാരണ ഉണ്ടായിരുന്നില്ലെങ്കിലും എഴുത്തയേക്കുണ്ടുന്ന ഏകോദ്ദേശത്തോടുകൂടി അതിന്നു വേണ്ട സന്ദർഭങ്ങൾ അയാൾ സ്വയം നിർമ്മിക്കുകയും വർണ്ണവ്യത്യാസമുള്ള നനുത്ത കടലാസിൽ കാമലേഖനങ്ങൾ എഴുതി പനൂരു തളിച്ച വാസനയുള്ളതാക്കി തന്റെ പ്രിയതമയ്ക്ക് അയയ്ക്കുകയും ചെയ്യാറുണ്ട്. സങ്കല്പനിർമ്മിതമായ രാഗശൂന്യതയെ സ്വയമേവ വളരെ വലുതാക്കി അന്യോന്യം അസഹ്യത നടിച്ചുള്ള സൌന്ദർയ്യപ്പിണക്കങ്ങളും അക്കാലത്തുണ്ടാകാറുണ്ട്.

അങ്ങിനെയിരിക്കെ ഗോപിനാഥ ന്റെ പിതാവു പരലോകപ്രാപ്തമാവുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾക്കെല്ലാം താൻ എകാവകാശിയായിത്തീരുകയും ചെയ്തു. നല്ല മൂപ്പെത്തി പണിമിനുസം വരുത്തീട്ടില്ലാത്ത മരത്തിന്മേൽ എന്നപോലെ പക്വത വരാത്ത യുവാവായ ഗോപിനാഥ ന്റെ കൂടെ പലതരത്തിലുള്ള ചിതൽപ്രാണികൾ പറ്റി ക്കൂടുകയും ഉള്ളു തുരന്നു കാമ്പു തിന്നുവാൻ തുടങ്ങുകയും ചെയ്തു. അപ്പോൾ മുതല്ക്ക് അയാളുടെ ചലനഗതി ഭാർയ്യയുടെ സമീപത്തിൽ അയാളുടെ അധികമധികം ദൂരത്തേയ്ക്കു നയിപ്പിക്കുന്ന ഒരു വിശുദ്ധമാർഗത്തിൽ കൂടിയായിത്തീർന്നു. മനുഷ്യർക്കു നേതാക്കന്മാർ ആയിത്തീരുവാൻ സ്വഭാവസ്ഥൈർയ്യവും ബുദ്ധിസക്തിയും അവയുടെ അഭാവത്താൽ മാത്രം ശോഭിക്കുന്ന ഒരാൾക്കു ഗൃഹാന്തർഭാഗത്താണെങ്കിലും തീരെ സാധാരണന്മാരായി ഏതാനും അടിമകളെപ്പോലുള്ള ആശ്രിതരുടെ ആണെങ്കിലും നേതൃത്വം ലഭിക്കുക എന്നുള്ള അവസ്ഥ അതുപോലെതന്നെ അത്യന്ത്യം അഭലാഷണീയമായി തോന്നാതിരിക്കയില്ല. അത് ആപൽക്കരമായ ആഗ്രഹമാണെന്നു പറയേണ്ടതില്ലല്ലോ. തന്റെ ചങ്ങാതിമാരുടെയും പരിചിതന്മാരുടെയും ഇടയിൽ ഗോപിനാഥൻ തന്നെത്താൻ ഒരു ധീരപുരുഷനായിത്തീരുകയും ദിവസംപ്രതി ഓരോ ദുർവ്യാപാരത്തെയും അമിതവ്യയമാർഗ്ഗത്തെയും പുതിയതായി കണ്ടുപിടിച്ചു പ്രവർത്തിക്കുവാൻ എന്നുള്ള വലുതായ പ്രസിദ്ധിയും ഉണ്ടായി. അ പ്രസിദ്ധി തന്റെ ആ കീർത്തിയെ എന്തു ചെയ്തും നിലനിർത്തുന്നതിന്നു മാത്രമല്ല എങ്ങിനെ ആയാലും ഉപർയ്യുപരി വർദ്ധിപ്പിക്കുന്നതിന്നുകൂടി ശ്രമിക്കുന്നതിന്നു ഗോപിനാഥനെ മുറുക്കിക്കൊ​ണ്ടിരുന്നു. ഗോപി നാഥന്റെ കൂസലില്ലായ്മ ദുസ്സഹമായിത്തുടങ്ങി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/294&oldid=164732" എന്ന താളിൽനിന്ന് ശേഖരിച്ചത്