താൾ:Mangalodhayam book-10 1916.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൮ മംഗളോദയം രുടെ കണ്ണിന്നു പിടിക്കാൻഅവരെചതിച്ചുപറ്റിക്കുവാനുള്ളഏകോദേശമാണുപാശ്ചാത്യവനിതകളുടെ സകലവിദ്യാഭ്യാലത്തിന്റെയും അടിസ്ഥാനം . ഇതെല്ലാംസബിക്കാം. തന്റെ ഇശ്ടത്തിനു തീരെ വിരുദ്ധമാണെങ്കിലും ഇടക്കിടക്കുള്ള ലദ്യകൾക്കും വിരുന്നുസൽക്കാരങ്ങൾക്കും നടനങ്ങൾക്കും ബാലികമാരെയാണ് നിർബന്തിച്ചു ഉന്തിപ്പായിക്കുന്നത് . ഈ വക ആഘോശങഅങളഅ‍ ധനികവർഗത്തിൽ ദിനം പ്രതി ഉണ്ടാകും അതിനെല്ലാം ഹാജർകൊടുക്കണം. അതിനാവശ്യമുള്ളതും വേണ്ടന്നു വെപ്പാൻ നിവ്രത്തിയില്ലാതത്തുമായ ചില ഉടുപ്പുകൾ രണ്ടുമൂന്നു മണിക്കൂർ നേരം ബുദ്ധിമുട്ടി ഞെറിഞ്ഞുമുടുത്ത് അർദ്ധരാർത്തി കഴിയുന്നതുവരെ പുരുശൻന്മാരോട് ലഹളക്കൂട്ടി നിദ്രാവിഹീനകളായി ദിവസംപ്രതിസങ്കടമനുഭവിക്കുന്ന പാശ്ചാത്യയുവതികളുടെ സ്ഥി എത്ര ശോചനീയമായിട്ടുള്ളതാണ്. നാടുകടത്തപ്പെട്ട കുറ്റക്കാർ അവരുടെ പുതിയജീവിതത്തിന്റെ കഷ്ടപ്പാടുകൾ കുറച്ചുകാലം കവിഞ്ഞാൽ മറന്നു പോയേക്കാം . അതുകൊണ്ട് ഒരു നാടുകടത്തപ്പെട്ടവന്റെ ജീവിതം സുഖമായതാണെന്നനുമിക്കാമോ? അതേപ്രകാരം തന്നെ ദിനം പ്രതിവരിശീലിച്ചുവരുന്ന പ്രകൃതിവിരുദ്ധമായ ഈ ഓരോ പ്രവർത്തിയിൽ പാശ്ചാത്യയുവതികൾക്കു കാലപ്പഴക്കം കൊണ്ടുപ്രത്യേകമായയാതൊരു ബുദ്ധിമുട്ടും തോന്നുവാനിടയില്ലെങ്കിലും അവരുടെ അപ്രകാരമ്മുള്ള ജീവിതം സുഖമായതാണെന്ന് ഒരിക്കലും വിചാരിച്ചുകൂടാ.പാശ്ചാത്യവിവാഹം ചുരുക്കിപ്പറയുകയാണെങ്കിൽ രണ്ടു വിധത്തിലാണ് __നായാട്ടും ക്രയവും . ഇതിൽ നായാട്ടിന്നത്യാവശ്യമായ ആയുധങ്ങളാണ്. സംഗീതം നടനം മുതലായത്. നല്ലനായാട്ടുകാരനല്ലെങ്കിൽ മൃഗങ്ങളെ പിടിക്കാൻ‌ സാധിക്കില്ല. അതുപോലെ തന്നെ നല്ല സ്ത്രീയല്ലെങ്കിൽ ഭർത്താവുമില്ല.ഇതു കാരണം സൌങർയ്യം കുറഞ്ഞ യുവതികൾ വളരെ പേർ അഭ്യർത്തൃകകളായി കാലം കഴിച്ചുകൂട്ടുന്നു.

പാശ്ചാത്യന്മാരുടെ ഭാർയ്യാസ്നേഹം വളരെ പുകഴ്ത്തത്തക്കതല്ല. റുഡ്യാർഡ് കിപ്ൾങ്ങ് (Rudyard kepling)എന്ന ഗ്രന്ഥകർത്താവുഒരവസരത്തിൽ താഴെ ചേർക്കുന്ന ഒരുസംഭവംവിസ്തരിക്കുന്നു. __തന്റെ ചുരുട്ടുവലി നിർത്തേണമെന്ന് അപേക്ഷിച്ച ഭാർയ്യയുടെ എഴുത്തു വായിച്ചുകിടക്കുന്ന ഒരു യുവാവ് ഇപ്രകാരം ആലോചിക്കുന്നു. സ്ത്രീകൾ എതേരയായാലും സ്ത്രീകൾതന്നെയല്ലേ ? പക്ഷേ ഒരുചുരുട്ടോ ?(ചുരുട്ടുപെട്ടി തുറന്നുനോക്കി ആത്മഗതം) എന്റെ പ്രാണസ്നേഹിതന്മാരെ നിങ്ങളെ ഉപേക്ഷിച്ച് അവളെ സമന്തോഷിപ്പിക്കുവാൻ അവളാരാണ്? ഇതുപോലെ ആയിരംപെണ്ണുങ്ങളുണ്ടാവും പക്ഷേ ഒരു ചുരുട്ടു ഒരു ചുരുട്ടുതന്നെയാണ് ഭാർയ്യയോടുള്ള സ്നേഹത്തിന്റെ അളവ് എത്രയധികം . ഇക്കാലത്തെ സ്തത്രീകൾ പുരുഷന്മാർക്കു സുഖാനുഭവത്തിന്റെമാത്രമാണ് എന്ന ഓഗസ്റ്റ് ബേബിൽ (august babel ) എന്ന മഹാപ്രാസംഗികൻ വിളിച്ചു പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/289&oldid=164727" എന്ന താളിൽനിന്ന് ശേഖരിച്ചത്