താൾ:Mangalodhayam book-10 1916.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്മാഗ്ഗം #൨൨൫ സ്ഥാപിയ്ക്കപ്പെട്ടിട്ടുള്ള ഒരേപ്പാടാണെന്നു വിചാരിയ്ക്കേണ്ടിയിരിക്കുന്നു. ഈ പരിശുദ്ധമായ അടിസ്ഥാനത്തിന്മേലാണ് ലോകകായ്യങ്ങൾ സകലവും സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തീയവേദപുസ്തകത്തിൽ പറയപ്പെട്ടിരിയ്ക്കുന്ന ' ദശാജ്ഞ'കളും ഭഗവൽഗീതയിൽ 'അഭയം സത്വസംശുദ്ധി:' എന്നാരംഭിക്കുന്ന ശ്ലോകങ്ങളിൽ വിവരിയ്ക്കുന്ന സാത്വികസമ്പത്തുകളും സന്മാഗ്ഗനിയമത്തിന്റെ മൂലതത്വങ്ങൾ തന്നെയാണ് . സന്മാഗ്ഗനിയമം സമുദായസൃഷ്ടിയാണെന്നു വിചാരിക്കുന്നപക്ഷം അത് ഓരോ സമുദായത്തിലും ഭിന്നരൂപമായിരിയ്ക്കാനിടയുണ്ട്. എന്നാൽ പ്രായേണ സന്മാഗ്ഗമൂലതത്വങ്ങൾ എല്ലാ സമുദായത്തിലും തുല്യങ്ങളായി കാണപ്പെടുന്നു. അസത്യം പറയുന്നതു നന്നെന്ന് ഒരു സമുദായവും അഭിപ്രായപ്പെടുന്നില്ല. സന്മാഗ്ഗത്തിന്റെ ഉത്ഭവം എങ്ങിനെ ഇരുന്നാലും അതു മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടതായ ഒരേപ്പാടാണെന്നു സവ്വസമ്മതമാകുന്നു. അതുകൊണ്ടു സന്മാഗ്ഗത്തിന്റെ ഉത്ഭവം എങ്ങിനെ ഇരുന്നാലും അതു മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടതായ ഒരേപ്പാടാണെന്നു സവ്വസമ്മതമാകുന്നു. അതുകൊണ്ടു സന്മാഗ്ഗനിയമം അനുസരിക്കേണ്ടത് എല്ലാ മനുഷ്യരുടെയും കത്തവ്യകമ്മമാകുന്നു. അഹിംസാപരമോധമ്മ:' എന്നുള്ള വാക്യത്തിൽ ഇഹലോകത്തിൽ മനുഷ്യർ അവലംബിക്കേണ്ടതായ അത്യുൽകൃഷ്ടമായ സന്മാഗ്ഗാദശം അടങ്ങിയിരിക്കുന്നു. ഈ മഹദ്വാക്യത്തിന്റെ അത്ഥം അറിഞ്ഞ് അനുഷ്ഠിക്കുന്നതായാൽ പിന്നെ സന്മാഗ്ഗനിയമങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിച്ചു നടക്കേണ്ട ആവശ്യമൊന്നുമില്ല. അന്യന്റെയൊ അന്യജീവിയുടേയൊ മനസ്സിനൊ_ ജീവനൊ_ദേഹത്തിനൊ_ ഇഷ്ടവസ്തുവിനൊ, ശല്യമോ_ ഉപദ്രവമൊ_ നാശമൊ_ ക്ഷയമൊ ജനിപ്പിയ്ക്കാത്തവിധത്തിൽ നാം വിചാരിയ്ക്കുകയും പറയുകയും ഇരിയ്ക്കുകയും പ്രവത്തിക്കുകയും ചെയ്തിരുന്നാൽ പിന്നെ സന്മാഗ്ഗനിയമം വെറെ ഒന്നും അനുഷ്ഠിക്കേണ്ടതില്ല. എന്നാൽ എല്ലാവക്കും ഇതിന്റെ അത്ഥം ആലോചിച്ചറിഞ്ഞു പ്രവത്തിയ്ക്കുന്നതിനു ശക്തിയും ജ്ഞാനവും മററും ഉണ്ടായിരിക്കുവാൻ തരമില്ലല്ലൊ. അതു നിമിത്തമാണ് സന്മാഗ്ഗോപദേശം ആവശ്യമായിത്തീന്നിരിക്കുന്നത്. എന്നാൽ ഇതു ശരിയായ വിദ്യാഭ്യാസംകൊണ്ടു സാധിയ്ക്കാവുന്നതാണ്. മനുഷ്യനിലുള്ള സന്മാഗ്ഗബുദ്ധി (moral sense) അല്ലെങ്കിൽ അന്തരിയിന്ദ്രത്തെ ദൃഢീകരിയ്ക്കുകയും ഉത്തേജിപ്പിയ്ക്കയും ചെയ്യുന്നതായാൽ പിന്നെ അന്യന്മാരിനിന്നൊ ഗ്രന്ഥങ്ങളിൽ നിന്നൊ ഉള്ള ഉപദേശം വേണ്ടിവരികയില്ല. വിദ്യാഭ്യാസത്തിന്റെ പ്രധാനോദ്ദേശ്യവും മുഖ്യപ്രവൃത്തിയും ഇതുതന്നെ ആണെന്നു പറയേണ്ടതില്ലല്ലൊ. നമ്മുടെ കണ്ണു തുറന്നാൽ അതിൽ ബഹിർലോകവസ്തുക്കൾ പ്രതിഫലിച്ചുകാണുന്നതുപോലെ വിദ്യാഭ്യാസമാകുന്ന അജ്ഞനശലാകകൊണ്ട് ഉള്ളിലെ കണ്ണിനേയും തുറക്കുന്നതായാൽ അതിൽ സന്മാഗ്ഗമൂലതത്വങ്ങൾ

എല്ലാം പ്രതിബിംബിച്ചു കാണാവുന്നതാണ് . സന്മാഗ്ഗത്തിന്റെ അടിസ്ഥാനത്തെപ്പററിയാണ് ഞാൻ ഇപ്പോൾ പറഞ്ഞത്. ഇനി അതിന്റെ അനുഷ്ഠാനത്തിന്റെ ആവശ്യകതയേയും മററും സംബന്ധിച്ചു കുറച്ചു പറയണമെന്ന് വിചാരിയ്ക്കുന്നു. സന്മാഗ്ഗാനുഷ്‌ഠാനം സമുദായക്ഷേമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/246&oldid=164709" എന്ന താളിൽനിന്ന് ശേഖരിച്ചത്