താൾ:Mangalodhayam book-10 1916.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨0 മംഗളോദയം

പ്രകാശത്തിലാണ് തന്റെ മതനിഷ്ഠയെ പരിശുദ്ധമായി നിലനിത്താൻ സാധിച്ചത്.'അതൊന്നും എനിക്കു നിശ്ചയമില്ല. എന്നാൽ ഈ കാലമത്രയും ഞാൻചുമന്ന് നടന്നിരുന്ന ആ ശക്തി_ എന്റെ ചെറുപ്പത്തിൽ തന്നെ എന്റെ അനുരാഗത്തെ അപഹരിച്ചവനായ ആ ബ്രാഹ്മണന്റെ പ്രേരണാമന്ത്രം _ എന്തുമായിരുന്നു? ഞാൻ അന്നു കണ്ടതു പരമാത്ഥസ്ഥിതിയാണെന്നു_ ശാശ്വതമായസത്യമാണെന്നു_ ആയിരുന്നു ഞാൻ വിസ്വസിച്ചത്. അല്ലെന്ന് വരികിൽ, ഭക്തികൊണ്ടുള്ള അത്യാസക്തിയെ ഒതുക്കുവാൻ കഴിയാതെ ,പതിനാറു വയസ്സുമാത്രം പ്രായമായിരുന്ന കാലത്തു, എന്റെ പിതൃഗേഹമാകുന്ന രക്ഷയെ ത്യജിച്ച് , ആ ബ്രാഹ്മണനായ്ക്കൊണ്ടു എന്റെ ശരീരത്തേയും, ഹൃദയത്തേയും,യൌവനത്തേയും അപ്പിച്ച സമയം, അതിന്നു പ്രതിഫലമായി അദ്ദേഹം എനിക്കു തന്നതായ ആ അടിയെ_ അസഹനീയമായ ആ അപമാനത്തെ_ എന്റെ പരിശുദ്ധിക്കായി എന്റെ ഗുരുവിൽ‌ നിന്നും ലഭിച്ച ഒരു അനുഗ്രഹംപോലെ ഞാൻ എങ്ങിനെയാണ് സ്വീകരിച്ചിരിക്കുക? ഓ! ബ്രാഹ്മണാ! അങ്ങയുടെ ജാതിമുറയെ കയ് വിട്ടു അങ്ങു മറെറാരു സമ്പ്രദായത്തെ കയ്കൊണ്ടു. എന്നാൽ ഞാൻ വ്യത്ഥമാക്കിയ ആ ജീവിതവും, ആ യൌവനവും ഇനി എനിക്ക് എങ്ങിനെ തിരിച്ചു കിട്ടും?' നവാബിന്റെ പുത്രി വളരെ വ്യസനത്തോടെ ഇപ്രകാരം പുറത്തുകൊണ്ടു എഴുന്നീററു. 'ബാബുജീ,നമസ്കാരം എന്നു പറഞ്ഞു. പെട്ടെന്നു തന്നെത്താൻ പിഴവുതീത്തു'സാഹേബ്,സലാം'എന്നും പറഞ്ഞു. ഇപ്രകാരം മുഹമ്മദീയ സമ്പ്രദായത്തിലുള്ള യാത്രപറയലോടുകൂടി , പൊട്ടിത്തകന്നു മണ്ണിൽ വീണുകിടക്കുന്ന ബ്രാമണ്യമാതൃകകളോടും , അവൾ അവസാനത്തെ യാത്രപറയൽ കഴിച്ചു. മറുവടിയായി ഒരക്ഷരംപോലും എനിക്കങ്ങോട്ടു പറയുവാൻ തരമാവുന്നതിന്നു മുമ്പ് അവൾ ഹിമാലയത്തിലെ ആ മഞ്ഞിൽ മരഞ്ഞുപോയി .

ഞാൻ കുറച്ചുനേരം എന്റെ കണ്ണുകളെ അടച്ചപ്പോൾ അവളുടെ കഥയിൽ പ്രസ്താവിച്ച എല്ലാ സംഭവങ്ങളും_നവാബിന്റെ പുത്രിയായി പതിനാറുവയസ്സു പ്രായമായ ഈ കന്യക തന്റെ അന്തഃപുരത്തിലുള്ള ജനലിന്നരികെ വിശേഷപ്പെട്ട പേർഷ്യൻ പരമധാനിമേലിരുന്നു യമുനാനദിയിൽ പ്രാതസ്സന്ധ്യാവന്ദനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ആ ബ്രാമണയുവാവിനെ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുന്നതും , സന്ന്യാസിവേഷധാരിയായി, വല്ല പുണ്യക്ഷേത്രങ്ങളിലും സന്ധ്യാസമയത്തു ദീപാരാധനചെയ്തുകൊണ്ടിരിക്കുന്ന ആ സ്ത്രീരൂപവും ,സ്വഗൃഹത്തിലുള്ള സുഖങ്ങളെ വിട്ടു , ദുഃഖപരവശയായി ,ഡാർജിലിങ് കല്ക്കത്താ നിരത്തിൽ കണ്ടതായ ആ വളഞ്ഞ രൂപവും എന്റെ മനസ്സിൽകൂടെ വീണ്ടും കടന്നുപോകുന്നതായി ഞാൻ കണ്ടു. വ്യത്യസ്ഥഗുണങ്ങളോടുകൂടിയ രണ്ടു രക്തങ്ങൾ , ഒരു സ്ത്രീയുടെ ശരീരത്തിൽ ഒരുമിച്ചുചേരുന്നതിൽ നിന്നുണ്ടാകുന്ന ശോകരസമായ സംഗീതം, പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/237&oldid=164700" എന്ന താളിൽനിന്ന് ശേഖരിച്ചത്