താൾ:Mangala mala book-2 1913.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 സാഹിത്യം

ഭവത്തിനും കാരണം, ബലം മുതലായതു ഭാഷാന്ത രസമത്തിനും ഉദാഹരണങ്ങളാകുന്നു. ഇതിൽ ആദ്യത്തെ രണ്ടു തരങ്ങളിലുൾപ്പെട്ട പലതിന്റേയും പ്രകൃതിഗുണങ്ങൾ സംസ്കരണം നിമിത്തം മാഞ്ഞു പോയ സിഥിയിലായിട്ടാണ്. മഹാമുനി, മഹാമല മുതലായ ശബ്ദങ്ങളിലെ ഹകാരം ലോപിച്ചിട്ടുണ്ടാകുന്ന മാമുനി, മാമല മുതലായ അല്പം ചില പദങ്ങൾ പുതിയ ഭാഷയിലും വന്നുകൂടീട്ടുണ്ടെങ്കിലും, തുടങ്ങിയവയുടെ തൽഭാവങ്ങളായ ആരം, കാള, ആലാലം, ഇവയും മമ്മൂനി, മമ്മല, എന്നിവയും തീരെ ഇല്ലാതായിരിക്കുന്നു. മടവാർ വിണ്ടലർ മുതലായതിലെ ടകാരലകാരലോപംകൊണ്ടുണ്ടായ മാവാർ, വിണ്ടാർ തുടങ്ങിയ ശബ്ദങ്ങളും പഴയ ഭാഷയിലേ കാമുന്നുള്ളു. ഒരേ പ്രകൃതിയിൽ നിന്നുണ്ടായ ശബ്ദങ്ങളിൽതന്നെ ചില രൂപങ്ങൾ നസിച്ചിട്ടുണ്ട്. പൂണ്ടു, എന്നതിന്രെ ഭാവിവർത്തമാനരൂപപങ്ങളായ പൂണു, പൂണുന്നു എന്ന പദങ്ങളോ പൂണുക എന്ന ക്രിയാരൂപമോ കാണേണമെങ്കിൽ പഴയഭാഷ തന്നെ നോക്കണം. പൂണുനൂൽ എന്നിപ്പോഴും പറയാറുണ്ടെങ്കിലും അതിന്റെ അവയവാർത്ഥം ഓക്കാറില്ല. പവയ ഭാഷയിൽ സാമാന്യാർത്ഥം ഓക്കാറില്ല. പഴയ ഭാഷയിൽ സാമാന്യാർത്ഥത്തിൽ ഉപയോഗിച്ചിരുന്ന പല പദ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/61&oldid=164436" എന്ന താളിൽനിന്ന് ശേഖരിച്ചത്