താൾ:Malayalathile Pazhaya pattukal 1917.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

കാനദീതീരത്തിൽ മാതരി എന്ന ഒരു ഗോപിയുടെ ഗൃഹ

ത്തി എത്തി താമസിച്ചു. കണ്ണകിയുടെ ആഭരണങ്ങളിൽ

രണ്ട് ചിലമ്പുകൾ മാത്രം ശേഷിച്ചിരുന്നു. അതിൽ ഒന്നു വി

റ്റു കിട്ടുന്ന ധനം കൊണ്ടു വ്യാപാരം തുടങ്ങി ക്രമേണ പൂർവനി

ലയേ പ്രാപിക്കാമെന്നായിരുന്നു അവരുടെ വിചാരം.അതനു

സരിച്ചു് അടുത്ത ദിവസം കോവിലൻ ചിലമ്പു വില്ക്കാൻ മ

ധുരാപട്ടണത്തിലേയ്ക്കു തിരിച്ചു. വഴിയിവച്ച് അയാൾ ഒരു

തട്ടാനെ കാണാനിടയായി. കണ്ടയാൾ തട്ടാനെന്നറിഞ്ഞയുട

നെ ചിലമ്പിനു വിലനിശ്ചയിക്കാൻ കോവിലൻ ആവശ്യപ്പെ

ട്ടു. വിലമതിക്കാൻ പാടില്ലാത്ത ആ ചിലമ്പുകണ്ടു തട്ടാൻ

വളരെ വിസ്മയിച്ചു.


മധുരയിലേ രാജ്ഞിയുടെ ഒരു ചിലമ്പ് അറ്റകുറ്റംതീർ

ക്കാൻ കൊണ്ടു വന്നതു മിനുക്കി ചുണ്ണാമ്പു തേച്ചു ഉണങ്ങാൻ വ

ച്ചിരുന്നപ്പോൾ ഒരു കഴുകൻ കൊത്തിയെടുത്തുകൊണ്ടു പറന്നുക

ളഞ്ഞ വിവരം രാജാവിനെ ഗ്രഹിപ്പിക്കാൻഭയംനിമിത്തം അ

വൻ ശക്തനാകാതെ, ആരോ മോഷ്ടിച്ചു കൊണ്ടുപോ എ

ന്നും അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കാമെന്നും അറിയി

ച്ചിരുന്നു. അപഹൃതമായ ആഭരണത്തിനു പകരം ഈ ചി

ലമ്പ് രാജ്ഞിക്കു കൊടുക്കാമെന്ന് ആ കശ്മലനായ തട്ടാൻ

ഉദ്ദേശിച്ചു. അതനുസരിച്ച് അവൻ ഹൃദ്യവചനങ്ങളാൽ

കോവിലനെ വശഗനാക്കീട്ട് ആ ചെലമ്പു രാജയോജ്യമാ

ഒരു് ആഭരണമാകയാൽ കൊട്ടാരത്തിൽ വിവരമറിയിച്ചുവരാ

മെന്നും അതുവരെ തന്റെ ഗൃഹത്തിൽ നിർബാധമായി ഇരി

ക്കണമെന്നും വ്യാപാരിയോടു പറഞ്ഞശേഷം രാജസന്നിധി

യിലേക്കു പോയി ; മുഷ്ടമായ ഭൂഷണം മോഷ്ടാവിനോടൊന്നി

ച്ചു കണ്ടുപിടിച്ചിരിക്കുന്നു എന്നറിയിച്ചു. രാജാവ് രാജ്ഞി

യൂമായി സ്വൈരമില്ലാതെയിരുന്ന ഒരവസരമായിരുന്നു അത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/96&oldid=164355" എന്ന താളിൽനിന്ന് ശേഖരിച്ചത്