താൾ:Malayalathile Pazhaya pattukal 1917.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോരിനിങ്ങുപോന്ന സമയംകണ്ടു
പോരങ്ങതിഘോരമായി വന്നിപ്പോൾ
ആരവാരമതിഘോരമായ് കേൾപ്പൂ
അരനൊടിയിടപോലും പാർക്കരുതല്ലോ
പാർത്ഥഗിരംകേട്ടു പങ്കജനേത്രൻ
ആസ്തയോടു തേരും തിരിച്ചോടിച്ചു
ത്രികർത്താദികൾപിന്നിൽ തിരിഞ്ഞുനിന്നു
ശ്വേതാശ്വനെത്തന്നെ വിളിച്ചുചൊല്ലി
വീരനെന്നു നിന്നെ ചൊല്ലുമാറുണ്ടു
പോരിലിളിച്ചെന്തേ തിരിച്ചോടുന്നു
പോരിലരികളോടെതിർക്കുന്നേരം
ആരുമിതുപോലെ ചെയ്തറിവില്ല
പോരും പോരിനെങ്കിൽ പൊരുതീടേണം
പോരായതിനെങ്കിൽ മരിച്ചിടേണം
നാണക്കേടുനിങ്ങൾക്കല്ലയോ പാർത്താൽ
ഇത്ഥംകേട്ടു പാർത്ഥൻ കോപവുംപൂണ്ടു
മത്തകരിതന്റെ വരവുകണ്ടു
യുദ്ധഭൂമിതന്നിൽ ചെർന്നൊരുനേരം
മത്തവാരണവും ഭഗദത്തനും
കാറ്റിന്മകനായ ഭീമനോടെറ്റു
ഊറ്റമോടു പോരുചെയ് വതുകണ്ടു
തോറ്റുപോകും ഭീമസേനനെന്നോർത്തു
കാറ്റിൻചിനപോലെയടുത്താൻ പാർത്ഥൻ
ഭഗദത്തനോടുപിന്നെ പാർത്ഥനുമേറ്റു
മത്തകരിയോടു ഭീമനുമേറ്റു
കണ്ടുനിന്ന നാനാജനങ്ങളെല്ലാം
കൊണ്ടാടിനാർ പോരിൻ കൊടുമകണ്ട്
ഘോരഘോരമവർ പൊരുതിനിൽക്കേ
വീരനായ ഭഗദത്തനുമപ്പോൾ
പാർത്ഥനേയും പത്മലോചനനേയും
പാരമൊയ്തു ദേഹം പിളർന്നാവോളം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/62&oldid=164318" എന്ന താളിൽനിന്ന് ശേഖരിച്ചത്