താൾ:Malayala bhashayum sahithyavum 1927.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
131


നിയമം സ്വീകരിച്ചിട്ടില്ല. അനഭിജ്ഞൻമാരും കൂടി ഉൾപ്പെട്ട പൊതുജനങ്ങളെ തൃപ്തിപ്പെടുത്തുന്നതു പ്രചാരാധിക്യത്തിനുപയുക്തമായിരിക്കുമെന്നു കണ്ട കഥകളിക്കാരൻ യുദ്ധം മുതലായ ഭാഗങ്ങൾ തന്നെയാണ് അനഭിജ്ഞന്മാരെ സന്തോഷിപ്പിക്കാൻ ഏർപ്പെടുത്തീട്ടുളളത്.

ഇനി ആകപ്പാടെയുളള സ്വഭാവം കൊണ്ടുനോക്കിയാലും നാടകരീതിയിൽ നിന്ന് അല്പം ചില വ്യത്യാസങ്ങൾ മാത്രമാണ് കഥകളിയുടെ രീതിയിൽ ചെയ്തിട്ടുളളതെന്നുകാണാം. നാടകത്തിൽ കവിയുടെ ‍സ്വന്തം വാക്കായി ചില അഭിനയച്ചടങ്ങുകൾ മാത്രമല്ലാതെ മറ്റൊന്നും പറയരുതെന്നും കഥാഗതിമു‍ഴുവനും കഥാപാത്രങ്ങളുടെ സംഭാഷണരൂപമായിത്തന്നെ കാണിക്കണമെന്നുമാണല്ലോ നിശ്ചയം.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/134&oldid=151878" എന്ന താളിൽനിന്ന് ശേഖരിച്ചത്