താൾ:Malayala bhashayum sahithyavum 1927.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
125


ലത്ത് കേരളത്തിൽ ഉൽകൃഷ്ടദൃശ്യകാവ്യങ്ങളിടെ നിലയിൽ നടപ്പുണ്ടായുരിന്നത്.ഇതിൽ അഷ്ടപദിയാട്ടവും കൃഷ്ണനാ്ട്ടവും നൃത്തപ്രധാനങ്ങളും കൂടായാട്ടം നാട്യപ്രധാനവുമാണ്.ഗ്രന്ഥസ്വരൂത്തെ‌പ്പറ്റിയാടത്തോളവും അഷ്ടുദിയാട്ടത്തിന്നും തമ്മിൽ പറയത്തക്ക വ്യത്യാസമൊന്നുമില്ല.ശ്ലോകങ്ങളും പദങ്ങളും ഇടകലർന്ന രൂപംതന്നെയാണ് രണ്ടിനും ഉള്ളത്.പദങ്ങളിലെ ചരണങ്ങളുടെ സംഖ്യമാത്രം കൃഷ്ണനാട്ടത്തിൽ ചിലെടത്തു കുറിട്ച്ചിട്ടുണ്ട് എന്നേ ഉള്ളൂ.രണ്ടു ഗ്രന്ഥങ്ങളും മുഴുവൻ സംസ്കൃതഭാഷയിലാണ്.കഥകളിൽ ഭാഷ മണിപ്രവാളരീതീയോ മലയാളംതന്നയോ സംസ്കൃതംതന്നയോ ഇഷ്ടംപോലെയാകാമെന്നു വെച്ചു.അത്രമാത്രമേ ആട്ടക്കഥയിൽ ആകൃതിക്കു ഭേദം ചെയ്തിട്ടുള്ളു.എന്നാൽ ശ്ലോകങ്ങൾമിക്കതും സംസ്കൃതവും പദങ്ങളൾ മിക്കതും മണിപ്രവാളവുമാണ്.കഥകളിഗ്രന്ഥങ്ങളിൽ അധികവും ഉണ്ടായിട്ടുള്ളത്.കഥകളിയുലെ നൃത്തനിയമത്തിനുള്ള അടിസ്ഥാനവും അഷ്ടുദിയും കൃഷ്ണനാട്ടവും തന്നെയാണ്.പക്ഷേ ആ വിഷയത്തിൽ പലതരത്തിലും പരിഷ്കാരങ്ങൾ വരുത്തി കണ്ടാലറിയാത്തവിധം മാറ്റം ചെയ്തിണ്ട്.ഈ പരിഷ്കാരരീതികൾക്കാണ് 'കല്ലടിക്കോടൻ' സമ്പ്രദായമെന്നു 'കപ്പിളിങ്ങാടൻ' സമ്പ്രദായമെന്നു രണ്ടുതരത്തിലുള്ള വകഭേദങ്ങളും ഉണ്ടായിട്ടുള്ളത്.

വേഷങ്ങളുടെ മട്ടും അഭിനയരീതികളും കൈമെദ്രകളും മറ്റും സകല ചടങ്ങുകളും കൂടിയാട്ടം എന്ന നാടകാഭനയത്തിന്റെ ഒരുനേർപകർപ്പാണെന്നു പറ

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/128&oldid=151873" എന്ന താളിൽനിന്ന് ശേഖരിച്ചത്