താൾ:Kundalatha.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അകത്തേക്കു പറഞ്ഞയച്ചു്, താൻ രാമദാസനോടു ചിലതു പറഞ്ഞേല്പിച്ചു്അവനേയും എങ്ങാണ്ടോരേടത്തേക്കു് അയച്ചു.

വളരെ വിചാരമുള്ളമാതിരിയിൽ‌ ആരോടും സംസാരിക്കാതെ ഉമ്മരത്തു്, ഉലാത്തിക്കൊണ്ടും ഇരുന്നുകൊണ്ടും നേരം കഴിക്കുന്നതു കണ്ടു് കുന്ദലത പറഞ്ഞു, 'അച്ഛൻ നമ്മുടെ സംഭാഷണത്തെക്കുറിച്ചും നമ്മെക്കുറിച്ചുംതന്നെയായിരിക്കണം ആലോചിക്കുന്നതു് സംശയമില്ല.'

രാമകിശോരൻ:അങ്ങനെതന്നെയായിരിക്കണം.നമ്മുടെ മുമ്പത്തെ പരിചയക്കേടും ലജ്ജയും, ഇപ്പോഴത്തെ ഈ സ്ഥിതിയും കൂടി ഓർത്തുനോക്കുമ്പോൾ നമ്മെക്കൊണ്ടു് എന്തുതോന്നും, അത്ഭുതം തോന്നാതിരിക്കില്ല.

കുന്ദലത:നമ്മെക്കൊണ്ടു് അനിഷ്ടമായിട്ടു് ഒന്നും തോന്നീട്ടില്ലെന്നു തീർച്ചതന്നെ. ഉണ്ടെങ്കിൽ ഒരു വിനാഴികപോലും നമ്മോടു് പറയാതെ ആയതു് അച്ഛൻ മനസ്സിൽ വെക്കുകയില്ല എന്നു് എനിക്കു നിശ്ചയമുണ്ടു്. അതുകൊണ്ടു നമ്മുടെ അവസ്ഥ മുഴുവൻ അദ്ദേഹം അറിഞ്ഞു എന്നും എല്ലാം അദ്ദേഹത്തിനു പഥ്യമാണെന്നും നമുക്കു് അനുമാനിക്കാം.

ഇങ്ങനെ അവർ തമ്മിൽ യോഗീശ്വരനെക്കുറിച്ചു് ഓരോന്നു പറഞ്ഞുകൊണ്ടും യോഗീശ്വരൻ വളരെ ചിന്താപരനായിട്ടും ഇരിക്കെ നേരം വൈകി.സൂര്യൻ അസ്തമിക്കയുംചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/91&oldid=163099" എന്ന താളിൽനിന്ന് ശേഖരിച്ചത്