താൾ:Kundalatha.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഘോരനാഥന് എഴുത്തുവന്നിരുന്നത് രാജധാനിയിലെക്ക് പ്രതാപചന്ദ്രനേയും സ്വർണമയിയെയും വേഗത്തിൽ കൂട്ടികൊണ്ട്ചെന്ന് അടുത്തമൂഹുർത്തത്തിന്നുതന്നെ അവരുടെ വിവാഹംകഴിപ്പിക്കുവാൻ മഹാരാജവിന്റെ കല്പനയായിരുന്നു.പല കാരണങ്ങളെക്കൊണ്ടും അഘോരന് രാജധാനിയിലെക്ക് പോകാൻ അത്ര സുഖം ഉണ്ടയിരുന്നില്ല എങ്കിലും സ്വർണമയിയുടെവിവാഹകാര്യമാകയാൽ വേഗത്തിൽ പോയി ആ മംഗള കർമ്മം വളരെ ആഘോഷത്തോടുകൂടി കഴിച്ചു.രാജാവിനും പൗരന്മാർക്കും അനന്ദം വായ്ക്കുമാറു് ആ ദമ്പതിമാരെ രാജധാനിയിൽതന്നെ താമസിപ്പിച്ചു.താൻ ചന്ദനോദ്യാനത്തിലേക്കു മടങ്ങുകയും ചെയ്തു.

വിവാഹത്തിന് താരാനാഥൻ ഇല്ലാതിരുന്നാൽ രാജകുമാരനും സ്വർണമയിക്കും വളരെ വിഷാദമുണ്ടായി.കുറെ ദിവസം മുമ്പെ ചന്ദനോദ്യാനത്തിൽവെച്ച് താരാനാഥൻ അല്പം സുഖക്കേടായിട്ടു് അവരോടു പിരിഞ്ഞതിൽപ്പിന്നെ അയാളെ എവിടെയും കാണുകഉണ്ടായിട്ടില്ല.ഒടുക്കത്തെ ദിവസം താരാനാഥൻ കിടന്നിരുന്ന അകത്തു് ഒരു എഴുത്തു കിടക്കുന്നത്കണ്ടു.അതു് താരാനാഥൻ എഴുതിവച്ചു പോയതാണ്.ഞാൻചുരുക്കത്തിൽ ഒരു തീർഥയാത്രയ്ക്കു പോകുവാൻ തീർച്ചയാക്കിയിരിക്കുന്നു.ഒരു മാസത്തിലകത്തു്മടങ്ങിവരും.ഞാൻ പോകുന്ന സ്ഥലം ആരെയും അറിയിക്കുവാൻ വിചാരിക്കുന്നില്ല.ഞാൻ പോകുന്നതു കൊണ്ടു് ആർക്കും വിഷാദവും അരുതു്' എന്നാണു് എഴുത്തിലെ വാചകം. ആ എഴുത്തു് കിട്ടിയതു് വിവാഹത്തിനു ദിവസവും മുഹൂർത്തവും നിശ്ചയിച്ചശേഷമാണ്.കത്തു കിട്ടിയ ഉടനെ അഘോരനാഥൻ ചില ദിക്കുകളിലേക്കു് അന്വേഷണം ചെയ്യുവാൻ ആളുകളെ അയച്ചുവെങ്കിലും താരാനാഥൻ ഇന്ന ദിക്കിലാണെന്നു് അറിവാൻ കഴിഞ്ഞില്ല. വിവാഹസമയത്തു് പല സന്തോഷങ്ങളുടെയും ഇടയ്ക്ക്ദമ്പതിമാർക്കു് താരാനാഥൻ ഇല്ലാത്തതിനാൽ ഒരുകുണ്ഠിതം മനസ്സിൽനിന്നും വേർപെടാതെ ഉണ്ടായിരുന്നുതാനും.

വിവാഹനന്തരം പ്രതാപചന്ദ്രനും സ്വർണമയിയുംകുടി സുഖമായ് വാഴുംകാലം ഒരു ദിവസം വൈരാഗിവേഷം ധരിച്ച ഒരു ദിവ്യനായ ഒരാൾ രാജധാനിയുടെ ഗോപുരവാതിൽൽക്കൽ വന്നിരിക്കുന്നുവെന്നു് ഒരു അമാത്യൻ പ്രതാപചന്ദ്രനെഅറിയിച്ചു. ആയാളെ വിളിക്കുക എന്നു് രാജകുമാരൻ കല്പിച്ച ഉടനെ ആ അമാത്യൻ ആയാളെ കൂട്ടികൊണ്ടുവന്നു് രാജകുമാരനും സ്വർണമയിയും ഇരിക്കുന്ന മാളികയുടെ മുൻഭാഗത്തുള്ള ഒരു നടപ്പുരയിൽ മുകളിൽ നിന്നു് അവർക്കു കാണത്തക്കവണ്ണം ഒരു സ്ഥലത്തു്കൊണ്ടുപോയിരുത്തി കൂടെയുണ്ടായിരുന്ന രണ്ടു ശിഷ്യന്മാരും ആയാളുടെ ഒരുമിച്ചു ഇരുവശത്തൂം ഇരുന്നു.

വൈരാഗി വെള്ളികൊണ്ടു കുടയുള്ള മെതിയടി കാലിന്മേൽ ഇട്ടിട്ടുണ്ടു്. ജടകൂടിയ കേശഭാരം ഓരോകട്ടകളായി പിൻഭാഗ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/35&oldid=163037" എന്ന താളിൽനിന്ന് ശേഖരിച്ചത്