താൾ:Kerala Bhasha Vyakaranam 1877.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

158

ചിത്തം നന്നെ തെളിഞ്ഞെംകിൽ
വർദ്ധിച്ചീടുന്ന വിധ്യകൾ
ശശിബിംബം പ്രകാശിച്ചാൽ
സമുദ്രെ തിരയങ്ങിനെ

ഇതിൽ നാലു പാദത്തിലും ക്രമെണ ഓരൊ ലഘുക്കൾ കൂടിയിരിക്കുന്നു.

ഉരുപുണ്യം കരുസദാ
പരജന്മ സുഖദാ
നിജപുണ്യ മനുജനു
തരുന്നിഹ സുഖം ബൂവി

ഇതിൽ പൂൎവാർദ്ധത്തിൽ സ്ഥാൻഭെദം കൊണ്ട അഞ്ച ലഘുവും ഉത്തരാർദ്ധത്തിൽ ആറു ലഘുവും ഉദാഹരിച്ചു. മറ്റും ഭെദം ഊഹിക്കണം.

പാദത്തിൽ ഒൻപതക്ഷരം അപ്രസിദ്ധം.

(൧൪) ഒന്നഥ നാലും പഞ്ചമമാറൊ-

ടൊൻപതു പത്തും സൽഗുരുവായാൽ
അഞ്ചിനു വയ്പും വന്നു ഭവിച്ചാൽ
നല്ലൊരു വൃത്തം ചമ്പകമാലാ 210

വയ്പ എന്ന പറഞ്ഞാൽ പദസന്ധിയാകുന്നു. സംസ്കൃതത്തില്യതിയെന്നു പറയും. ചമ്പകമാലയെന്ന നാമം.

(൧൫) ആദ്യം ചതുൎത്ഥകസപ്ത[*ക] വർണ്ണം

പത്തു പുനഃ പതിനൊന്നപി പാദെ
ചാരുതയൊടു ഗുരുക്കളിരുന്നാൽ
ചെരുമതിന്നിഹ ദൊധകനാമം 211

ദൊധകമെന്നു പെരായ വൃത്തമാകുന്നു.


210 , 'ഭം മസഗം കേൾ ചമ്പകമാലാ' --- വൃത്തമഞരി'

211, മൂന്നു ഭ രണ്ടു ഗ ദോധകവൃത്ത,' ഭം ഭഭഗം ചാരണ ഗീതം'(രണ്ടു വൃത്തങ്ങളും ഒന്നു തന്നെ)-' വൃത്തമഞ്ജരി'.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/170&oldid=162114" എന്ന താളിൽനിന്ന് ശേഖരിച്ചത്