താൾ:Kashi yathra charitham 1914.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൯൩ _______________________________________

 കനകലതകളുടെ രചനയും ശില്പിചാതുര്യവും മറ്റുളള

പുരീസൌഭാഗ്യവും കാണുന്നവർക്ക് വലുതായ ഒരു നയന സാഫല്യം സിദ്ധിക്കുമെന്നുളളതിലേക്കും സംശയമില്ല. എ ന്തിനു വളരെ പറയുന്നു , അതിമനോഹരമായ ഈ രാജ ധാനിയെ കാണാതെ പോയാൽ മനുഷ്യരുടെ നയനങ്ങ ൾക്ക് സാഫല്യം വരികയില്ലെന്നു തീർച്ചതന്നെ . ഈ കോ ട്ടക്കകത്തു ചില ചില വലിയ കെട്ടിടങ്ങൾ വേറെയും ഉ ള്ളതിനാൽ സർക്കാർ ഉദ്യോഗസ്ഥന്മാരും ചിലതുകളിൽ സോദരപട്ടാളക്കാരും സർക്കാർവക ചില പണിക്കാരും അ ധിവസിച്ചവരുന്നുണ്ട്. കുഴൽവെളളം ഇപ്പോഴും യഥേഷ്ടം സഞ്ചരിക്കുന്നു ഈ രാജധാനിയിലാണ് 60 കോടി ഉറൂ പ്പിക ചിലവു ചെയ്ത് ഉണ്ടാക്കപ്പട്ട മയ്യൂരസിംഹാസനം ഇരുന്നിരുന്നത്. "നാദർഷാ" 1739- വർഷത്തിൽ ഇതി ലുണ്ടായിരുന്ന ആഭരണങ്ങളെയും ഈ സിംഹാസനത്തെ യും എടുത്തുക്കൊണ്ടുപ്പോയി എങ്കിലും കെട്ടിടങ്ങളുടെ സൌ ഭാഗ്യത്തെ കൊണ്ടുപ്പോകാൻ സാധിച്ചില്ല, ഈ കോട്ടക്ക് സമീപമാണ് ജമ്മാമസ്ജീത് എന്ന അതിഗംഭീരമായ തുലുഷ്ക്കരുടെ പളളി ഇരിക്കുന്നത് . ഈ പളളി കരിങ്കല്ലുക ളാൽ കെട്ടപ്പെട്ട മനോഹരമായ ഒരു എടുപ്പുമാകുന്നു_ഇത് കുറെ ഉന്നതഭൂമിയിൽ കെട്ടപ്പട്ടതാകതുകൊണ്ട് നാലുഭാഗ ങ്ങളിലും വിശേഷപ്പെട്ട കരിങ്കൽ പടവുകളാൽ രമണീയ മായീരിക്കും . ഈ പളളിയുടെ രണ്ടു ഭാഗങ്ങളിലും ൧൪0 അടി ഉയരമുളളതും മാർബ്ബൾ കല്ലിനാൽ നിർമ്മിക്കപ്പട്ടതും

മായ രണ്ടു ഗോപുരങ്ങളും ഉണ്ട് . അതുകളുടെ ഉളളിൽക്കൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/104&oldid=161960" എന്ന താളിൽനിന്ന് ശേഖരിച്ചത്