താൾ:Karnabhooshanam.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്റെ അനന്യലബ്ധങ്ങളായും ചിരഞ്ജീവിത്വപ്രദായകങ്ങളായുള്ള അഭൗമവിഭൂഷകളുടെ സമ്പാദ്യത്തെക്കുറിച്ച് വിജയപ്രതീക്ഷാ ജന്യമായ ആഹ്ലാദമോ, അഥവാ അവയെ കൈവിടുന്നപക്ഷം സംഭവിക്കുമെന്ന് ആദിത്യൻ വ്യഞ്ജിപ്പിക്കുന്ന വിപത്തുകളെപ്പറ്റി ആലോചിച്ച് ആകുലത്വമോ, കർണ്ണന്റെ മുഖത്തു കാണപ്പെട്ടി ല്ലെന്നു ഉള്ളൂർ പറയുന്നതിങ്ങനെയാണു:

                 "ഇത്ഥമുരച്ചിനൻപൗരുഷശ്രീസത്മം
                   പുത്രാസ്യപത്മമൊന്നുറ്റുനോക്കി;
                 സാമ്പ്രതമായതിൽ പണ്ടേക്കാൾ തെല്ലൊരു
                   കൂമ്പലുമില്ല വിരിവുമില്ല !"

സൂര്യദേവൻ ഭഗ്നാശനായില്ല ; തന്റെ സ്വന്തജീവനെ രക്ഷിക്കുവാൻ കർണ്ണൻ കൂട്ടാക്കിയില്ലെങ്കിലും തന്റെ പിതാവിന്റെ പൂർവ്വ വൈരിയെ തോല്പിക്കുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ സഫലമാക്കുവാൻ വേണ്ടിയെങ്കിലും, ഇന്ദ്രന്നു കുണ്ഡലകവചങ്ങൾ പുത്രൻ ദാനം ചെയ്യാതിരിക്കട്ടെ എന്നു കരുതി ആദിത്യൻ, താനും ദേവേന്ദ്രനും പണ്ടേ വൈരികളാണെന്നും സൂര്യപുത്രനായ സുഗ്രീവന്റെ പ്രാർത്ഥന പ്രകാരം ശ്രീരാമൻ ഇന്ദ്രപുത്രനായ ബാലിയെ കൊന്നതാണു ഈ പൂർവ്വവൈരത്തിനു കാരണമെന്നും സമർത്ഥിക്കുന്നു ഈ വൈര പ്രസ്താവം പൂർവ്വകവികളാൽ ചെയ്യപ്പെട്ടിട്ടില്ല; ഇതു മഹാകവി ഉള്ളൂരിന്റെ ഇതിഹാസപരിചയം അദ്ദേഹത്തിന്റെ ഏതാണ്ട് അമാനുഷികമായ പ്രതിഭയിൽതട്ടി പ്രതിഫലിക്കുമ്പോളുണ്ടായിത്തീരാറുള്ള പ്രഭാകന്ദളങ്ങളിൽ ഒന്നു മാത്രമാണു. ഇന്ദ്രൻ നിമിത്തം തന്റെ മകന്ന് അപായം വരരുതെന്നു കരുതിയാണു താൻ ഈ വർമ്മകുണ്ഡലങ്ങൾ കർണ്ണനു നൽകിയ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/91&oldid=161919" എന്ന താളിൽനിന്ന് ശേഖരിച്ചത്